Categories: Kerala

കത്തോലിക്കാ സഭയുടെ സംയുക്ത സമിതി പെട്ടിമുടി സന്ദർശിച്ചു; ദീർഘകാലാടിസ്ഥാനത്തിൽ നടപ്പാക്കാവുന്ന പുനരുദ്ധാന പദ്ധതിയുടെ പ്രാരംഭ ചർച്ചകൾ ആരംഭിച്ചു

ജീവൻപൊലിഞ്ഞവരുടെ കുഴിമാടങ്ങൾ സന്ദർശിക്കുകയും പ്രാർത്ഥന നടത്തുകയുമുണ്ടായി...

അനിൽ ജോസഫ്

കൊച്ചി: കേരളാ കാത്തലിക്ക് ബിഷപ്പ് കോൺഫറൻസും (കെ.സി.ബി.സി.), കേരളാ റീജണൽ ലാറ്റിൻ കാത്തലിക്ക് കൗൺസിൽ കെ.ആർ.എൽ.സി.സി., വിജയപുരം രൂപത എന്നിവയുടെ പ്രതിനിധികളടങ്ങുന്ന സംയുക്ത സമിതി ‘പെട്ടിമുടി’ സന്ദർശിക്കുകയും, ദീർഘകാലാടിസ്ഥാനത്തിൽ നടപ്പിലാക്കാൻ സാധിക്കുന്ന പുന:രുദ്ധാന പദ്ധതികളുടെ പ്രാരംഭ ചർച്ചകൾ നടത്തുകയും ചെയ്തു. 20-Ɔο തീയതി വ്യാഴാഴ്ച പെട്ടിമുടിയിൽ എത്തിയ സംഘം ഉരുൾപൊട്ടലിൽ ജീവൻപൊലിഞ്ഞവരുടെ കുഴിമാടങ്ങൾ സന്ദർശിക്കുകയും പ്രാർത്ഥന നടത്തുകയുമുണ്ടായി.

തുടർന്ന് നടന്ന സംയുക്ത സമിതിയുടെ ചർച്ചയിൽ, പെട്ടിമുടിയിൽ സഭയുടെ ഭാഗത്ത് നിന്ന് ചെയ്യാൻ സാധിക്കുന്ന പുനരുദ്ധാന പ്രവർത്തനങ്ങളെക്കുറിച്ചും, മറ്റ് സഹായ-സേവനങ്ങളെ കുറിച്ചും വിവിധ, പ്രായോഗിക നിർദേശങ്ങളും ഉയർന്നുവന്നു. കൂടാതെ, ഇനിയുള്ള കാലത്തും ഈ പ്രദേശത്ത് താമസിക്കുന്നവരുടെ സുരക്ഷാ ഉറപ്പുവരുത്തുന്ന തരത്തിലുള്ള നടപടികൾ സർക്കാരിന്റെയും, കമ്പനിയുടെയും ഭാഗത്തുനിന്ന് സമയബന്ധിതമായും ശക്തമായും ഉണ്ടാകണമെന്ന തീരുമാനത്തോടെയാണ് സംയുക്ത സമിതിയുടെ ചർച്ചകൾ അവസാനിച്ചത്.

ഫാ.ജേക്കബ് മാവുങ്കൽ, KCBC, Justice, Peace, Development Commission Secretary; ഫാ.റൊമാൻസ് ആന്റണി, Former Director, KSSF; ഫാ.ചാൾസ് ലിയോൺ, Secretary, KCBC Commission for Education; ഫാ.ജോർജ്, Former Director, Kerala Social Service Forum; ഫാ.ഡി.ഷാജ്‌കുമാർ, Secretary, KCBC Commission for SC ST BC; ഫാ.ഷിന്റോ വിജയപുരം, Director, MIST, Munnar; ഫാ.തോമസ് തറയിൽ, Deputy General Secretary, KRLCC എന്നിവരടങ്ങുന്ന സംഘമാണ് ‘പെട്ടിമുടി’ സന്ദർശിച്ചത്.

vox_editor

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

7 hours ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

20 hours ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

21 hours ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

1 day ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

1 day ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

1 day ago