Categories: Diocese

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഇന്നോവേഷൻ ചലഞ്ച് ജേതാക്കൾ ടെക്ജൻഷ്യയുടെ ‘വീ കൺസോളി’ൽ നെയ്യാറ്റിൻകര രൂപതയുടെ സാന്നിധ്യവും

ശ്രീ.രഞ്ജിത് എസ്.എസ്. ടെക്ജൻഷ്യ കമ്പനിയിലെ സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയറാണ്...

അനൂപ് ജി.വർഗീസ്

തിരുവനന്തപുരം: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഇന്നോവേഷൻ ചലഞ്ച് ജേതാക്കളായി, ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ്ങ് ടൂളായി തെരെഞ്ഞെടുക്കപ്പെട്ട ടെക്ജൻഷ്യ നിർമ്മിച്ച ‘വീ കൺസോളി’ൽ നെയ്യാറ്റിൻകര രൂപതയുടെ സാന്നിധ്യവും. നെയ്യാറ്റിൻകര രൂപതയിലെ തുമ്പോട്ടുകോണം, തിരുകുടുംബ ദേവാലയത്തിലെ ഇടവകാംഗമായ ശ്രീ.രഞ്ജിത് പീറ്റർ (രഞ്ജിത് എസ്.എസ്.) ആണ് നെയ്യാറ്റിൻകര രൂപതയ്ക്കും അഭിമാന നിമിഷം സമ്മാനിച്ചിരിക്കുന്നത്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സുരക്ഷിതവും തദ്ദേശീയവുമായ വീഡിയോ കോൺഫറൻസ് ടൂൾ നിർമ്മിക്കുന്നതിനായാണ് കേന്ദ്ര സർക്കാർ ഇന്നവേഷൻ ചലഞ്ച് സംഘടിപ്പിച്ചത്.

ശ്രീ.രഞ്ജിത് എസ്.എസ്. ടെക്ജൻഷ്യ കമ്പനിയിലെ സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയറാണ്. സൂമിൽ നിന്നും, മറ്റു സോഫ്റ്റ്‌വെയറുകളിൽ നിന്നും വ്യത്യസ്തമാക്കുന്ന പല ഘടകങ്ങളുമുള്ള ‘വീ കൺസോൾ’ ആപ്പ് പ്രോജക്ടിന്റെ ആൻഡ്രോയ്ഡ്, വെബ് ക്ലയന്റ് എന്നിവ കൈകാര്യം ചെയ്തത് ശ്രീ.രഞ്ജിത് എസ്.എസ്. ആയിരുന്നു.

സൂമിന് പകരം വീകൺസോൾ (VConsol); കേരളത്തോടൊപ്പം ആലപ്പുഴ രൂപതയ്ക്കും അഭിമാന നിമിഷം

ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് ഇന്നവേഷന്‍ ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചത്. പന്ത്രണ്ടായിരത്തിലേറെ കമ്പനികളില്‍ നിന്നാണ് ജോയ് സെബാസ്റ്റ്യന്റെ ടീം ഡിസൈന്‍ ചെയ്ത വീ കണ്‍സോള്‍ ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സിംഗ് ടൂളായി മാറിയത്. ഇന്ത്യയിലെ ചില വന്‍ കമ്പനികള്‍ പ്രാഥമിക റൗണ്ടില്‍ പുറത്തായിരുന്നു. കേരളത്തില്‍ നിന്ന് മറ്റൊരു കമ്പനിക്കും ഫസ്റ്റ് റൗണ്ട് കടക്കാന്‍ സാധിച്ചില്ല.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

1 day ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

1 day ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

5 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago