Categories: India

ഇന്ത്യയുടെ അപ്പോസ്തോലിക് ന്യൂൺഷിയോ ആർച്ച്ബിഷപ്പ് ജിയാംബാത്തിസ്റ്റ ദിക്വാത്രോ ഇനി ബ്രസീലിലേക്ക്

2017 ജനുവരി 21 മുതൽ ഇന്ത്യയുടേയും നേപ്പാളിന്റെയും വത്തിക്കാൻ പ്രതിനിധി...

സ്വന്തം ലേഖകൻ

ബാഗ്ലൂർ: 2017 ജനുവരി 21 മുതൽ ഇന്ത്യയുടേയും നേപ്പാളിന്റെയും അപ്പോസ്തോലിക് ന്യൂൺഷിയോ (വത്തിക്കാൻ പ്രതിനിധി) യായി സേവനമനുഷ്ഠിച്ചു വന്നിരുന്ന ആർച്ച്ബിഷപ് ജിയാംബാറ്റിസ്റ്റ ദിക്വാത്രോയെ ഫ്രാൻസിസ് പാപ്പ ബ്രസീലിലേക്ക് സ്ഥലം മാറ്റുന്നു. ഇതുസംബന്ധിച്ച തീരുമാനം പാപ്പാ ആഗസ്റ്റ് 29 നാണ് പുറപ്പെടുവിച്ചതെന്ന് സി.സി.ബി.ഐ. പറഞ്ഞു.

2019 മാർച്ച് 8 ന് കേരളം സന്ദർശിച്ചിരുന്നു: ഇന്ത്യൻ അപ്പസ്തോലിക് ന്യൂൺഷിയോ തിരുവനന്തപുരത്ത്

1954 മാർച്ച് 18-ന് ഇറ്റലിയിലെ ബൊളോഞ്ഞായിൽ ജനിച്ച അദ്ദേഹം, 1981 ഓഗസ്റ്റ് 24-ന് പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന്, കത്താനിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സിവിൽ നിയമത്തിൽ ബിരുദാന്തര ബിരുദവും, റോമിലെ ലാറ്ററൻ പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റും, റോമിലെ ഗ്രിഗോറിയൻ പൊന്തിഫിക്കൽ യൂനിസിവേഴ്സിറ്റിയിൽ നിന്ന് ഡോക്മാറ്റിക് തിയോളജിയിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

1985-ൽ സഭയുടെ ഡിപ്ലോമാറ്റിക് സർവീസിൽ പ്രവേശിച്ച അദ്ദേഹം വത്തിക്കാനെ പ്രതിനിധീകരിച്ച് മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ-ചാഡ്, ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ എന്നിവിടങ്ങളിലും, പിന്നീട് വത്തിക്കാന്റെ സെക്രട്ടേറിയേറ്റിലും, ഇറ്റലിയിലെ അപ്പസ്തോലിക് ന്യൂൺഷിയേച്ചറിലും പ്രവർത്തിച്ചു.

2005 ഏപ്രിൽ 2-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ അദ്ദേഹത്തെ ജിറോമോണ്ടിലെ ടീറ്റുലർ ആർച്ച് ബിഷപ്പായും, പനാമയിലെ അപ്പസ്തോലിക് ന്യൂൺഷിയോയായും നിയമിച്ചു. തുടർന്ന്, 2005 ജൂൺ 4-ന് ബിഷപ്പായി അഭിക്ഷിതനായി. പിന്നീട്, 2008-ൽ ബൊളീവിയയുടെ അപ്പോസ്തലിക് ന്യൂൺഷിയോയായി നിയമിതനായി.

ഫ്രഞ്ച്, സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകളിൽ അദ്ദേഹത്തിന് പ്രാവീണ്യമുണ്ട്.

1808-ലാണ് ബ്രസീലും വത്തിക്കാനും തമ്മിൽ നയതന്ത്രബന്ധം ആരംഭിച്ചത്. അതുമുതൽ മുപ്പത്തിമൂന്ന് അപ്പസ്തോലിക് ന്യൂൺഷിയോമാർ ബ്രസീലിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

1 day ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

1 day ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

4 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago