Categories: Kerala

കോട്ടപ്പുറം രൂപതയിൽ ആദ്യമായി കോവിഡ് ബാധിച്ച്‌ മരിച്ച വിശ്വാസിയുടെ മൃതദേഹം ക്രിസ്തീയ തിരുകർമങ്ങളോടെ സംസ്ക്കരിച്ചു

കോട്ടപ്പുറം രൂപതയുടെ കീഴിൽ കിഡ്സ് രൂപം കൊടുത്ത സമരിറ്റൻസിലെ വോളന്റിയർമാർ നേതൃത്വം നൽകി...

സ്വന്തം ലേഖകൻ

പള്ളിപ്പുറം: കോവിഡ് ബാധിച്ച്‌ മരിച്ച വിശ്വാസിയുടെ മൃതദേഹം സിമിത്തേരിയിൽ ക്രിസ്തീയ തിരുകർമങ്ങളോടെ സംസ്ക്കരിച്ച് കോട്ടപ്പുറം രൂപത. രൂപതയിലെ പള്ളിപ്പുറം ഇടവകാംഗമായ കോവിഡ് ബാധിച്ച്‌ മരിച്ച അഗസ്റ്റിന്റെ മൃതശരീരമാണ് ക്രൈസ്തവ ആചാര പ്രകാരം, പ്രാർത്ഥനകളോടെ പ്രോട്ടോക്കോൾ പാലിച്ച് സംസ്ക്കരിച്ചത്, 77 വയസ്സ് വയസായിരുന്നു. കോട്ടപ്പുറം രൂപത സാമൂഹ്യ സേവന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് സെവലപ്മെന്റ് സൊസൈറ്റി (കിഡ്സ്) നേതൃത്വം നൽകിയെന്ന് കിഡ്സ് ഡയറക്ടർ ഫാ.പോൾ തോമസ് കളത്തിൽ പറഞ്ഞു.

മഞ്ഞുമാതാ ബസിലിക്ക റെക്ടർ ഫാ.ജോൺസൻ പങ്കേത്ത് ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. കോട്ടപ്പുറം രൂപതയുടെ കീഴിൽ കിഡ്സ് രൂപം കൊടുത്ത വൈദികരും അൽമായരുമടങ്ങുന്ന കോട്ടപ്പുറം സമരിറ്റൻസിലെ വോളന്റിയർമാരായ കിഡ്സ് ഡയറക്ടർ ഫാ.പോൾ തോമസ് കളത്തിൽ, അസി.ഡയറക്ടർ ഫാ.നീൽ ചടയമുറി, ഫാ.ഡയസ് വലിയ മരത്തിങ്കൽ, ഫാ.ഡെന്നീസ് അവിട്ടംപിള്ളി, ഫാ.ആന്റണി ഒളാട്ടുപുറത്ത്, ഫാ.ഷിനു വാഴക്കുട്ടത്തിൽ, ജിതിൻ ഡോൺബോസ്ക്കോ, ആന്റണി ജോസഫ് എന്നിവർ സംസ്ക്കാരകർമ്മങ്ങൾക്ക് നേതൃത്വം നൽകി.

vox_editor

Recent Posts

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

7 hours ago

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

2 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

2 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

3 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

4 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

5 days ago