Categories: Vatican

ഇന്റെര്‍ നെറ്റില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പ്‌ വരുത്താല്‍ വത്തിക്കാന്‍

ഇന്റെര്‍ നെറ്റില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പ്‌ വരുത്താല്‍ വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി; കുട്ടികളുടെ സുരക്ഷിതത്വത്തെക്കുറിച്ച്‌ ചര്‍ച്ചകള്‍ ഉയരുമ്പോഴും അവര്‍ ഏറെ ശ്രദ്ധിക്കുന്ന ഇന്റെര്‍നെറ്റുമായി ബന്ധപ്പെട്ട മേഖല വിസ്‌മരിക്കപ്പെടുകയാണ്‌ പതിവ്‌ ,ഈ സാഹചര്യത്തില്‍ ഇന്റെര്‍നെറ്റില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പ്‌ വരുത്തണമെന്ന ആവശ്യവുമായി വത്തിക്കാന്‍ രംഗത്ത്‌ വന്നത്‌ ശ്രദ്ധേയമായി .

ഡിജിറ്റല്‍ ലോകത്ത്‌ വളരുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന്‌ വത്തിക്കാന്‍ സ്റ്റേറ്റ്‌ സെക്രട്ടറി കര്‍ദിനാര്‍ പിയത്രോ പരോളിന്‍ ആവശ്യപ്പെട്ടു. ഇന്റെര്‍നെറ്റ്‌ ഉപയോഗിക്കുന്ന കുട്ടികളുടെ സുരക്ഷിതത്വത്തെക്കുറിച്ച്‌ വത്തിക്കാനില്‍ നടന്ന കോണ്‍ഫറന്‍സില്‍ പ്രസംഗിക്കുമ്പോഴാണ്‌ ഏറെ കാലിക പ്രസക്‌തിയുളള ഈ വിഷയം കര്‍ദിനാള്‍ പരോളിന്‍ ലോക ശ്രദ്ധയിലേക്ക്‌ കൊണ്ട്‌ വന്നത്‌

അവികസിത രാജ്യങ്ങളില്‍ ധാരാളം കുട്ടികള്‍ ഡിജിറ്റല്‍ ലോകത്തില്‍ വളരുന്നുണ്ട്‌ എന്നാല്‍ ഇവരുടെ മാതാപിതാക്കളോ അധ്യാപകരോ ഇവരെ വേണ്ടവിധം നയിക്കുവാന്‍ പ്രാപ്‌തരല്ല ഗവണ്‍മെന്റുക്കും ഇന്റെര്‍നെറ്റില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനാകുന്നില്ലെന്ന്‌ കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി . അതിര്‍വരമ്പുകളില്‍ ഉളളവരെ സംരക്ഷിക്കണമെന്നുളള ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ പരാമര്‍ശം സാമ്പത്തിക അതിര്‍വരമ്പുകളില്‍ ഉളളവരെ മാത്രം ഉദ്ദേശിച്ചുളളതല്ലെന്ന്‌ കര്‍ദിനാള്‍ പറഞ്ഞു .

ഉയര്‍ന്ന സാമ്പത്തിക സ്‌ഥിതി ഉളളവരുടെ ഇടയിലും ആത്‌മീയവും മാനസികവുമായ ദാരിദ്രം അനുഭവിക്കുന്നവരുണ്ട്‌ ജീവിതത്തില്‍ അര്‍ത്ഥം കണ്ടെത്താനാവാതെ ഏകാന്തതയില്‍ അകപ്പെടുന്നവരുമുണ്ട്‌ , ഇത്തരം അതിര്‍ വരമ്പുകളിലുളള ഓണ്‍ലൈനിലൂടെ സംഭവിക്കുന്ന അക്രമത്തിനും ചൂഷണത്തിനും ഇരകളാകുന്നതെന്ന്‌ കര്‍ദിനാള്‍ പറഞ്ഞു. പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വകലാശാലയുടെ കുട്ടികളുടെ സംരക്ഷണത്തിനായുളള കേന്ദ്രമാണ്‌ കോണ്‍ഫറന്‍സ്‌ സംഘടിപ്പിച്ചത്‌

vox_editor

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

4 weeks ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago