Categories: Kerala

ഫാ.ജെയിംസ് തോട്ടകത്ത് എസ്.ജെ. നിര്യാതനായി

സംസ്കാരം നാളെ (16/9/2020) രാവിലെ 10 മണിക്ക് കോഴിക്കോട് ഈശോസഭ ആസ്ഥാനത്ത്...

ഷീന എ.എസ്.

നെയ്യാറ്റിന്‍കര: ബാലരാമപുരം ഫെറോനയിലെ നേമം ഇടവകയുടെ മുന്‍ വികാരിയും, ഈശോസഭയിലെ മുതിര്‍ന്ന വൈദീകനുമായ ഫാ.ജെയിംസ് തോട്ടകത്ത് എസ്.ജെ. ഇന്ന് രാവിലെ 9.00-ന് കര്‍ത്താവില്‍ നിദ്രപ്രാപിച്ചു, 83 വയസായിരുന്നു. സംസ്കാരം നാളെ (16/9/2020) രാവിലെ 10 മണിക്ക് കോഴിക്കോട് ഈശോസഭ ആസ്ഥാനത്ത് വച്ച് നടക്കും. കോതാട്, തോട്ടകത്ത് വറുദുകുട്ടി – മറിയം വറീത് ദമ്പതികളുടെ 5 മക്കളില്‍ നാലാമനായി ജനിച്ച അദ്ദേഹം 1971-ല്‍ വൈദീകപട്ടം സ്വീകരിച്ചു.

25 വര്‍ഷക്കാലം നെയ്യാറ്റിന്‍കര രൂപതയിലെ നെയ്യാറ്റിൻകര, ബാലരാമപുരം ഫെറോനകളില്‍ സേവനമനുഷ്ഠിച്ചു. അച്ചൻ തന്റെ വൈദീകവൃത്തിയില്‍ ബാലരാമപുരം, നെയ്യാറ്റിൻകര കത്തീഡ്രൽ, നേമം എന്നീ ഇടവകകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതില്‍ 15 വര്‍ഷം നേമം ഇടവവികാരിയായി ദീര്‍ഘകാല സേവനം ചെയ്തു. തെക്കന്‍ പ്രദേശത്തെ സുവിശേഷ പ്രഘോഷണത്തിന് കാതലായ വളര്‍ച്ചയും പ്രവര്‍ത്തന മികവും ഉണ്ടാക്കിയ നേമം മിഷന്റെ പ്രവര്‍ത്ത കേന്ദ്രത്തെക്കുറിച്ചും, നേമം മിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുളള പൊതുബോധത്തിനും അച്ചന്‍ തുടക്കം കുറിച്ചു. കൂടാതെ, ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി നേമം ഇടവക കേന്ദ്രീകരിച്ച് ഒരു കേന്ദ്രത്തിന് അച്ചന്റെ നേതൃത്വത്തിലാണ് തുടക്കം കുറിച്ചത്

വാഴ്ത്തപെട്ട ദേവാസഹായം പിളളയുടെ നാമകരണ നടപടികളിലേക്ക് കടക്കുമ്പോള്‍ ചരിത്രപരമായ പല അവശേഷിപ്പുകളും, ദേവസഹായം പിളളയും നേമം മിഷനുമായുളള ബന്ധവും കോട്ടാര്‍ രൂപതയിലെ നാമകരണ കമ്മറ്റിയിലെ അംഗങ്ങള്‍ളുമായി ചേര്‍ന്ന് രൂപീകരിക്കുന്നതിന് അച്ചൻ നടത്തിയ പ്രവര്‍ത്തനം ശ്ലാഹനീയമാണ്. നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍, മോണ്‍.ജി.ക്രിസ്തുദാസ്, പാസ്റ്ററല്‍ കൗണ്‍സില്‍, കെ.എല്‍.സി.എ. തുടങ്ങി വിവിധ അല്‍മായ സംഘടനകളും അച്ചന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

vox_editor

View Comments

Recent Posts

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

8 hours ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

10 hours ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

19 hours ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

19 hours ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

19 hours ago

വെനീസ് സന്ദര്‍ശനം പൂര്‍ത്തീകരിച്ച് ഫ്രാന്‍സിസ് പാപ്പ മടങ്ങി

  അനില്‍ ജോസഫ് വെനീസ്: വെനീസിലെ ഗുഡേക്കയിലെ സ്ത്രീകളുടെ ജയിലില്‍ പാപ്പയെകാത്തിരുന്നത് അല്‍പ്പം കൗതുകം നിറഞ്ഞ കാഴ്ചകള്‍, ജയിലന്തേവാസികള്‍ പലതരത്തിലുളള…

20 hours ago