Categories: World

ഇറ്റലിയിലെ സാന്താ ആഗത്താ പള്ളി ആക്രമിക്കപ്പെട്ടു; ഒരു മാസത്തിൽ തന്നെ ഇത് രണ്ടാം തവണ

രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു...

സ്വന്തം ലേഖകൻ

ഇറ്റലി: ഒരു മാസത്തിനിടെ രണ്ടാം തവണയും കാൾട്ടാനിസെത്തയിലെ സാന്താ ആഗത്താ പള്ളി ആക്രമിക്കപ്പെട്ടു. കവര്‍ച്ചയ്ക്കിടയിലാണ് മോഷ്ട്ടാക്കള്‍ ആക്രമണം നടത്തിയതെന്ന് വ്യക്തമാണ്. അൾത്താരയിൽ കടന്ന സംഘം വിശുദ്ധ കുർബാന സ്ഥാപിച്ചിരുന്ന കൂടാരം തർക്കുകയും, തിരുവോസ്തി സൂക്ഷിച്ചിരുന്ന വിശുദ്ധപാത്രങ്ങൾ നിലത്ത് വലിച്ചെറിയുകയും, തിരുവോസ്തി നിലത്തിട്ട് ചവിട്ടുകയും ചെയ്ത നിലയിലാണ് കാണപ്പെട്ടത്.

ദേവാലയത്തിലെ ലൈബ്രറിയുടെ ഭാഗത്തിലൂടെ പ്രവേശിച്ച സംഘം, പരിശുദ്ധ കന്യകാമറിയത്തിന്റെ ചിത്രങ്ങളും, മറ്റ് വിശുദ്ധരുടെ ചിത്രങ്ങളും രൂപങ്ങളും നശിപ്പിച്ചു. കൂടാതെ, പള്ളിയുടെ ഓഫീസിലും കവർച്ചാസംഘം തിരച്ചിൽ നടത്തി. പള്ളിയിലെ കാണിക്ക വഞ്ചികളും കുത്തിത്തുറന്ന നിലയിലായിരുന്നു.

അതേസമയം, മോഷ്ടിച്ച വസ്തുക്കളുമായി കണ്ടെത്തിയ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുപതുകാരനായ സാല്‍വത്തോറെ ജെനോന്നോയെയും, ഇരുപത്തിയഞ്ചുകാരനായ അലെസോ നൊസെല്ലിയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പള്ളിയിലെ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞ ചിത്രങ്ങൾ പ്രകാരം ഇവരെക്കൂടാതെ 20 വയസുതോന്നിക്കുന്ന ഒരു പെൺകുട്ടിയും, 24 വയസുതോന്നിക്കുന്ന ആൺകുട്ടിയും ഈ കുറ്റകൃത്യത്തിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ മാസം അവസാനവും സാന്താ ആഗത്താ പള്ളിയിൽ കവർച്ചാ ശ്രമം നടന്നിരുന്നു.

vox_editor

Recent Posts

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

2 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

1 day ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

4 days ago