Categories: Articles

എന്റെ പള്ളി പുന:രുദ്ധരിക്കുക; ചില ആനുകാലിക ചോദ്യങ്ങൾ

'എന്റെ പള്ളി പുന:രുദ്ധരിക്കുക' എന്ന് പറയുമ്പോൾ 'പള്ളിക്കെട്ടിടം പൊളിച്ചുപണിയുക' എന്നുമാത്രമാണോ അർത്ഥം?

ക്ളീറ്റസ് കാരക്കാട്ട്

ഒക്ടോബർ മാസം നാലാം തീയതി അസീസിയിലെ വിശുദ്ധ ഫ്രാൻസീസിന്റെ തിരുനാളാണ്‌. സൃഷ്ടപ്രപഞ്ചത്തേയും സർവ്വ ജീവജാലങ്ങളേയും ക്രിസ്തുവിനേയും, ദാരിദ്ര്യത്തേയും നിഷ്കളങ്കതയേയും സമാധാനത്തേയും പ്രണയിച്ച്‌, സാത്വികത അതിന്റെ പൂർണ്ണതയിൽ ജീവിച്ച്‌ വിശുദ്ധനായ ഒരു സാധാരണമനുഷ്യന്റെ ഓർമ്മദിനം. ഇന്നസന്റ്‌ മൂന്നാമൻ പാപ്പ ഒരിക്കൽ ഒരു സ്വപ്നം കണ്ടതിനെക്കുറിച്ച്‌ പലതവണ നമ്മൾ പറഞ്ഞുകേട്ടിരിക്കും. ജീർണ്ണിച്ച ഒരു ബസിലിക്കാ ദേവാലയത്തെ വിശുദ്ധ ഫ്രാൻസീസ്‌ അസീസി തന്റെ ചുമലിൽ വഹിച്ചുകൊണ്ടുനിൽക്കുന്ന സ്വപ്നം. ഫ്രാൻസീസ്‌ ചുമലിൽ വഹിച്ചതായി സ്വപ്നത്തിൽ കണ്ടത്‌ ഒരുബസിലിക്കാ ദേവാലയമാണെങ്കിലും, ആ ദേവാലയം കത്തോലിക്കസഭ മുഴുവന്റേയും പ്രതീകമാണ്‌.

ആ സ്വപ്നം പോലും ഒരാവർത്തനമാണ്‌. സാൻ ഡാമിയനോയിൽ വെച്ച്‌ ഫ്രാൻസീസ്‌ അസീസിക്കു കിട്ടിയ സ്വപ്ന സന്ദേശത്തിന്റെ ആവർത്തനം. ഇതായിരുന്നു ആ സന്ദേശം: “എന്റെ പള്ളി പുന:രുദ്ധരിക്കുക”. എന്താണ്‌ ഈ സന്ദേശത്തിന്റെ ഇന്നത്തെ പ്രസക്തി?

പൊതുസമൂഹത്തിൽ ഏറെ നന്മകൾ ചെയ്തുകൊണ്ട്‌ ക്രിസ്തുവിന്റെ ജീവിക്കുന്ന സാന്നിദ്ധ്യമായി സഭ ഇന്നും നിലകൊള്ളുന്നതാണ്‌ ഈ ലോകത്തിന്റെ പ്രതീക്ഷയും ആശ്വാസവും. അതുകൊണ്ടാണ്‌ ആയിരങ്ങൾ ഓരോദിവസവും ക്രിസ്തുവിന്റെ വചനങ്ങളാൽ ആകൃഷ്ടരായി
ക്രിസ്തുവിനെ നെഞ്ചോടുചേർത്ത്‌ ജീവിക്കുവാൻ തീരുമാനമെടുക്കുന്നത്‌. തീവ്രവാദങ്ങളും, വിഘടനവാദങ്ങളും, വിധ്വംസക പ്രവർത്തനങ്ങളും പെരുകുന്ന ഈ ലോകത്ത്‌ സമാധാനത്തിന്റെയും ആശ്വാസത്തിന്റെയും കതിരൊളിയാണ് കത്തോലിക്കാ തിരുസഭ.

ലോകമനസാക്ഷിക്ക്‌ ദ്വാരങ്ങൾ വീണിരിക്കുന്ന ഒരു കാലഘട്ടത്തിലാണ്‌ നമ്മൾ ജീവിക്കുന്നത്‌. ഈ കാലഘട്ടത്തിന്റെ വെല്ലുവിളികൾക്കിടയിൽ കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കുവാൻ പരാജയപ്പെട്ടതും, സഭാതനയരുടെ ദൃഷ്ടി ക്രിസ്തുവിൽ നിന്ന് മാറിപ്പോയതും സഭയ്ക്ക്‌ ചെറുതല്ലാത്ത മുറിവുകളുണ്ടാക്കിയിട്ടുണ്ട്‌. ഈ മുറിവുകൾ ജീർണ്ണതയിലേക്ക്‌ പോകാതെ ഉണങ്ങുകയാണ് ഇന്നത്തെ സഭയുടെ ഏറ്റവും വലിയ ആവശ്യം.

‘എന്റെ പള്ളി പുന:രുദ്ധരിക്കുക’ എന്ന് പറയുമ്പോൾ ‘പള്ളിക്കെട്ടിടം പൊളിച്ചുപണിയുക’ എന്നുമാത്രമാണോ അർത്ഥം? ഒരു ആന്തരീകപരിവർത്തനത്തിനുള്ള ക്ഷണം അതിലില്ലെ? ഒന്നു പിന്തിരിഞ്ഞുനോക്കാൻ… ഒരു ആത്മശോധന നടത്തുവാൻ… പ്രാധാന്യങ്ങൾ തിരിച്ചറിഞ്ഞ്‌ പ്രവർത്തിക്കാൻ… വീഴ്ചകളിൽ നിന്ന് പാഠം ഉൾക്കൊണ്ട്‌ പ്രവർത്തിക്കാൻ… ഉറവിടങ്ങളിലേക്ക്‌ തിരിച്ചുപോകാൻ… പൊട്ടക്കിണറുകളിൽ ജലം അന്വേഷിക്കുന്നത്‌ നിർത്തി, നീരുറവയിലേക്ക്‌ തിരിച്ചുനടക്കാൻ ഒക്കെയുള്ളൊരു ക്ഷണം. ഇതെല്ലാം ഇന്നിന്റെ ദേവാലയ പുന:രുദ്ധാരണത്തിന്റെ ഭാഗമല്ലെ?

വിശുദ്ധ ഫ്രാൻസീസ്‌ അസീസിയുടെ മാധ്യസ്ഥവും മാതൃകയും നമുക്ക്‌ സഹായകമാകട്ടെ…

vox_editor

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

1 day ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

2 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

2 days ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

2 days ago