Categories: Kerala

രക്ഷയുടെ അടയാളമായ വി.കുരിശിനെ അവഹേളിച്ച സാമൂഹ്യ ദ്രോഹികൾക്കെതിരെ പ്രാർത്ഥനാ കൂട്ടായ്മയോടെ എസ്.എം.വൈ.എം. പാലാ രൂപതാ

കുരിശിനെ അവഹേളിച്ച സാമൂഹ്യ ദ്രോഹികൾക്കെതിരെ പ്രതിഷേധിച്ചും പ്രാർത്ഥനാ കൂട്ടായ്മ നടത്തിയും എസ്.എംവൈ. എം. പാലാ രൂപത...

ജോസ്‌ മാർട്ടിൻ

പാലാ/പൂഞ്ഞാർ: പൂഞ്ഞാറിലെ പുല്ലേപ്പാറയിൽ രക്ഷയുടെ അടയാളമായ വി. കുരിശിനെ അവഹേളിച്ച സാമൂഹ്യ ദ്രോഹികൾക്കെതിരെ പ്രതിഷേധിച്ചും പ്രാർത്ഥനാ കൂട്ടായ്മ നടത്തിയും എസ്.എംവൈ. എം. പാലാ രൂപത.

സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടത്തെ തുടർന്ന് വിവാദമായ പൂഞ്ഞാറിലെ കുരിശും പരിസരവും യുവജന പ്രസ്ഥാനമായ എസ്.എം.വൈ.എം. രൂപതാ പ്രസിഡന്റ്‌ ബിബിൻ ചാമക്കാലായിൽ, പൂഞ്ഞാർ ഫൊറോനാ പ്രസിഡന്റ് റിജോ സ്രാമ്പിക്കൽ, യൂണിറ്റ് പ്രസിഡന്റ് ടിജോ വെള്ളേടത്ത്, കത്തീഡ്രൽ യൂണിറ്റ് പ്രസിഡന്റ് അഡ്വ. സാം സണ്ണി തുടങ്ങിയവർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന രീതിയിൽ ചില സാമൂഹിക ശക്തികൾ പാലാ രൂപതയിലെ പൂഞ്ഞാർ പുല്ലേപാറയിലുള്ള കുരിശുമലയിൽ ഫോട്ടോഷൂട്ട് നടത്തുകയും സാമൂഹ്യമാധ്യമങ്ങൾ വഴി ഇത് പ്രചരിപ്പിക്കുകയുമായിരുന്നു.

ക്രിസ്ത്യാനികൾക്കെതിരെ, വിശുദ്ധ വസ്തുക്കൾക്കെതിരെ മാതാ ആചാര്യന്മാർക്ക് എതിരെ ഈയിടെ കണ്ടുവരുന്ന വിവിധ രീതിയിലുള്ള അവഹേളനങ്ങളെ അതിശക്തമായി അപലപിക്കുന്നുവെന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ അങ്ങേയറ്റം വേദനാജനകമാണെന്ന് പ്രസിഡന്റ് ബിബിൻ ചാമക്കാലയിൽ പറഞ്ഞു. ഈ സ്ഥലത്ത് സ്വന്തം സുരക്ഷയ്ക്ക് ഒരു രീതിയിലും ഉള്ള വില കൊടുക്കാതെയാണ് സാമൂഹ്യദ്രോഹികൾ വിശുദ്ധ കുരിശിനെ അപമാനിച്ചതെന്നു യൂണിറ്റ് പ്രസിഡന്റ് ടിജോ വെള്ളേടത് പറഞ്ഞു.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

2 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

2 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

3 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

4 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

5 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

6 days ago