Categories: Kerala

വിശുദ്ധ കുരിശിനെ അവഹേളിച്ചതിനെതിരെ “കുരിശ് യാത്ര” നടത്തി കെ.സി.വൈ.എം കൊച്ചി രൂപതയുടെ പ്രതിഷേധം

ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമായ വിശുദ്ധ കുരിശിനെ അപമാനിച്ച സാമൂഹ്യവിരുദ്ധരുടെ അവഹേളനത്തിനെതിരെ...

ജോസ് മാർട്ടിൻ

കൊച്ചി: ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമായ വിശുദ്ധ കുരിശിനെ അപമാനിച്ച സാമൂഹ്യവിരുദ്ധരുടെ അവഹേളനത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊച്ചി രൂപതാ കെ.സി.വൈ.എം. കുരിശ് യാത്ര” നടത്തി. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ഫോർട്ട്കൊച്ചി സാന്താക്രൂസ് കത്തീഡ്രൽ ബസലിക്ക ദേവാലയം മുതൽ വി.കുരിശിന്റെ പ്രസിദ്ധ തീർഥാടനകേന്ദ്രമായ മട്ടാഞ്ചേരി കൂനൻ കുരിശ് പള്ളിവരെയാണ് കാൽനടയായി കുരിശ് യാത്ര നടത്തിയത്‌.

കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന ജനറൽ സെക്രട്ടറി ആന്റണി അൻസിൽ കുരിശ് യാത്ര ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം. കൊച്ചി രൂപതാ പ്രസിഡന്റ് ജോസ് പള്ളിപ്പാടൻ അധ്യക്ഷതവഹിച്ചു. ബസിലിക്ക റെക്ടർ ഫാ.ജോപ്പൻ അണ്ടിശ്ശേരിയിൽ മുഖ്യപ്രഭാഷണം നടത്തി. കൊച്ചി രൂപതാ പി.ആർ.ഒ. ഫാ.ജോണി സേവ്യർ പുതുക്കാട് സമാപന സന്ദേശം നൽകി.

ജനറൽ സെക്രട്ടറി കാസി പൂപ്പന, സെൽജൻ കുറുപ്പശ്ശേരി, ടെറൻസ് തെക്കേകളത്തുങ്കൾ, ജിഷി ആന്റണി, സാവിയോ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

11 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago