Categories: Kerala

“ഫ്രെത്തെല്ലി തൂത്തി” മലയാള പരിഭാഷ പ്രകാശനം ചെയ്തു

ഗ്രന്ഥത്തിലുടനീളം നാം സോദരാണെന്ന ബോധ്യം പരിശുദ്ധപിതാവ് ഊട്ടിയുറപ്പിക്കുന്നുണ്ട്...

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സാഹോദര്യവും സാമൂഹിക സൗഹൃദവും ആഹ്വാനം ചെയ്തുകൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പായുടെ പുതിയ ചാക്രിക ലേഖനം ‘ഫ്രത്തെല്ലി തൂത്തി’യുടെ മലയാള പരിഭാഷ മലങ്കരസഭയുടെ പരമാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ പ്രകാശനം ചെയ്തു.

പുസ്തകത്തിന്‍റെ ആദ്യ കോപ്പി അല്‍മായ പ്രതിനിധി ജോണ്‍ വിനേഷ്യസ് ഏറ്റുവാങ്ങി. കത്തോലിക്ക സഭയുടെ ഔദ്യോഗിക മുഖപത്രമായ ഒസ്സര്‍വത്തൊരെ റൊമാനോയുടെ ഏഷ്യയിലെ പ്രസാധകരായ കാര്‍മ്മല്‍ ഇന്‍റര്‍നാഷ്ണല്‍ പബ്ലിഷിംഗ് ഹൗസാണ് പരിഭാഷ നടത്തിയിട്ടുള്ളത്.

പ്രകാശന ചടങ്ങില്‍ പബ്ലിഷിംഗ് ഹൗസ് ഡയറക്ടര്‍ ഫാ. ജെയിംസ് ആലക്കുഴിയില്‍ ഒ.സി.ഡി, അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ. ജോസഫ് നെല്ലിക്കശ്ശേരി ഒ.സി.ഡി എന്നിവര്‍ സന്നിഹിതരായിരുന്നു.

8 അധ്യായങ്ങളും 287 ഖണ്ഡികകളുമുള്ള ഈ ഗ്രന്ഥത്തിലുടനീളം നാം സോദരാണെന്ന ബോധ്യം പരിശുദ്ധപിതാവ് ഊട്ടിയുറപ്പിക്കുന്നുണ്ട്.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

8 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago