Categories: Kerala

തീരത്തുനിന്നും പെടക്കുന്ന മീനുകളുമായി പറക്കാന്‍ സ്ത്രീകൾക്ക് ടൂ വീലറുകള്‍ ഒരുങ്ങുന്നു – കാലത്തിനൊത്ത മാറ്റം

തിരുവനന്തപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്...

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇനിമുതൽ തീരത്തുനിന്നും പെടക്കുന്ന മീനുകളുമായി സ്ത്രീകൾ ടൂ വീലറുകളിൽ. മല്‍സ്യവിപണനം നടത്തുന്ന തീരത്തെ സ്ത്രീകള്‍ക്ക് പുതുജീവനേകിക്കൊണ്ടുള്ള പദ്ധതി തിരുവനന്തപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് നടപ്പിലാക്കുന്നത്. കൊറോണക്കാലത്തും അതിനുമുന്‍പും മല്‍സ്യവിപണനം ദുരിതപൂർണ്ണമായിതീര്‍ന്ന തീരത്തെ സ്ത്രീകള്‍ക്ക് പുതുജീവന്‍ നല്‍കുന്നതായി പദ്ധതി രൂപാന്തരപ്പെടുമെന്നും, മല്‍സ്യക്കച്ചവടത്തില്‍ സ്ത്രീകള്‍ക്ക് സ്വയംപര്യപ്തമാകുവാനും അഭിമാനബോധം ഉണര്‍ത്തുവാനും പദ്ധതി സഹായകമാകുമെന്നും ടി.എസ്സ്.എസ്സ്.എസ്സ്. ന്റെ ഡയറക്ടര്‍ റവ.ഡോ.സാബാസ് ഇഗ്‌നേഷ്യസ് പറഞ്ഞു.

തിരുവനന്തപുരത്തെ പൂന്തുറ, അഞ്ചുതെങ്ങ്, തുമ്പ, വിഴിഞ്ഞം തുടങ്ങിയ പ്രമുഖമായ തീരങ്ങളിലെ പുതുതലമുറയിലെ സ്ത്രീകള്‍ക്കാണ് പുതിയ പദ്ധതിയുടെ പരിശീലനം ലഭിക്കുന്നത്. ആദ്യബാച്ചില്‍ പത്തുപേര്‍ക്ക് ടൂവീലറും, മല്‍സ്യം ശേഖരിക്കുവാനുള്ള ഐസ് ബോക്‌സും നല്‍കിക്കഴിഞ്ഞു. വാഹനമോടിക്കുവാനും, ഓണ്‍ലൈന്‍ വിപണനത്തിന്റെ ബാലപാഠങ്ങളും ടി.എസ്സ്.എസ്സ്.എസ്സ്. ന്റെ ആഭിമുഖ്യത്തില്‍ നടത്തിക്കഴിഞ്ഞു. സമൂഹത്തിലെ അബലകളെയും, ഒറ്റപ്പെട്ടുപോയവരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനും ലക്ഷ്യമിടുന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്‌ഘാടനം തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത സൂസപാക്യം പിതാവ് നിർവഹിക്കും.

ഓണ്‍ലൈനായും, സോഷ്യല്‍മീഡിയയിലുടെയും മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന മല്‍സ്യവിപണനരംഗത്തേക്ക് അതിന്റെ നേരവകാശികളായ തീരത്തിന്റെ മക്കൾക്കും പങ്കെടുക്കാനാവും എന്നതാണ് പദ്ധതിയുടെ സവിശേഷത.

vox_editor

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

1 day ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

2 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

2 days ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

2 days ago