Categories: Kerala

സൈക്കിളില്‍ പ്രചരണത്തിരക്കില്‍ ലാസറേട്ടന്‍

സൈക്കിളില്‍ പ്രചരണത്തിരക്കില്‍ ലാസറേട്ടന്‍

അനില്‍ ജോസഫ്

നെയ്യാറ്റിന്‍കര: മാവിളക്കടവില്‍ നിന്ന് തെരെഞ്ഞെടുപ്പ് കാലത്ത് കാണുന്ന കാഴ്ച കുറച്ചൊന്ന് വ്യത്യസ്തമാണ്. ചൊവ്വാഴ്ച നടക്കുന്ന തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ലാസറേട്ടന് പ്രചരണവാഹനം സൈക്കിളാണ്. സാധാരണക്കാരന്റെ വാഹനമാണ് സൈക്കിളെങ്കിലും ഇന്നത്തെ ഹൈടെക്ക് പോസ്റ്ററുകളും മുന്തിയ പ്രചരണ വാഹനങ്ങളുമായി സ്ഥാനാര്‍ത്ഥികള്‍കളം നിറയുമ്പോള്‍ ലാസറേട്ടന്റേത്‌ സ്വന്തം സ്റ്റൈലും സ്വന്തം പ്രചരണ രീതിയുമാണ്.

തിരുപുറം പഞ്ചായത്തിലെ കുറുമണല്‍ സ്വദേശിയായ ലാസര്‍ മത്സരിക്കുന്നത് കഞ്ചാംപഴഞ്ഞി വാര്‍ഡിലാണ്. ആഡംബരങ്ങള്‍ ഉപേക്ഷിച്ച് സൈക്കിളില്‍ തന്നെ കാറിന്റെ ബാറ്ററിയില് ‍പ്രവര്‍ത്തിക്കുന്ന 2 കുഞ്ഞ് സ്പീക്കറുകള്‍ ഘടിപ്പിച്ച് മൈക്ക് അനൗണ്‍സ്മെന്റും പ്രചരണ വാഹനമായ സൈക്കിളിലുണ്ട്. സൈക്കിളിന്റെ മുന്നിലും പിന്നിലും പോസ്റ്ററുകള്‍ പതിപ്പിച്ച് ഒട്ടും കൂസലില്ലാതെയാണു ലാസറേട്ടന്റെ വോട്ട് പിടുത്തം.

നൂറ് ശതമാനം വിജയ പ്രതീക്ഷയുമായി കളം നിറയുന്ന ലാസറേട്ടന്‍ ശുഭപ്രതീക്ഷയിലാണ്. വട്ടവിള വിശുദ്ധ യാക്കോബ് ദേവാലയാംഗമായ ലാസറേട്ടന്‍ ഒരു മികച്ച ക്ഷീര കര്‍ഷകന്‍കൂടിയാണ്. ചിഹ്നമായി സൈക്കിളാണ് ഇലക്ഷന്‍ കമ്മിഷനോട് ആവശ്യപ്പെട്ടതെങ്കിലും അവസാനം ലഭിച്ച മൊബൈല്‍ ഫോണുമായി നിരത്ത് നിറയുകയാണ് ലാസറേട്ടന്‍.

vox_editor

Recent Posts

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 hours ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

6 hours ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

15 hours ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

15 hours ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

16 hours ago

വെനീസ് സന്ദര്‍ശനം പൂര്‍ത്തീകരിച്ച് ഫ്രാന്‍സിസ് പാപ്പ മടങ്ങി

  അനില്‍ ജോസഫ് വെനീസ്: വെനീസിലെ ഗുഡേക്കയിലെ സ്ത്രീകളുടെ ജയിലില്‍ പാപ്പയെകാത്തിരുന്നത് അല്‍പ്പം കൗതുകം നിറഞ്ഞ കാഴ്ചകള്‍, ജയിലന്തേവാസികള്‍ പലതരത്തിലുളള…

16 hours ago