Categories: World

ലോകത്തിലെ ഏറ്റവും വലിയ തിരുപിറവി ശില്‍പ്പം ഗിന്നസ് റെക്കോര്‍ഡില്‍

ലോകത്തിലെ ഏറ്റവും വലിയ തിരുപിറവി ശില്‍പ്പം ഗിന്നസ് റെക്കോര്‍ഡില്‍

അനിൽ ജോസഫ്‌

ബാഴ്സലോണ: ലോകത്തിലെ ഏറ്റവും വലിയ തിരുപിറവി ശില്‍പ്പമെന്ന പദവിയിലേക്കും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലേക്കും ഇടം നേടി സ്പെയിനിലെ അലികാന്റിലെ തിരുപിറവി ശില്‍പ്പം. ഏതാണ്ട് അഞ്ച് നില കെട്ടിടത്തേക്കാള്‍ ഉയരമുള്ള തിരുപ്പിറവി ശില്‍പ്പം ഏറ്റവും വലിയ ‘തിരുപ്പിറവി ചിത്രം’ എന്ന വിശേഷണത്തോടെയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിച്ചിരിക്കുന്നത്‌.

1999-ൽ ഗിന്നസ് റക്കോര്‍ഡില്‍ ഇടംപിടിച്ച മെക്സിക്കോയിലെ ശില്‍പ്പത്തിന് സ്പെയിനിൽ ഒരുക്കിയ ശില്‍പ്പത്തിന്റെ നാലിലൊന്ന് ഉയരമേയുള്ളൂ.

വിശുദ്ധ യൗസേപ്പിതാവിന്റെ തിരുരൂപത്തിനാണ് 19 മീറ്റര്‍ ഉയരമുള്ളത്- നമ്മുടെ കെട്ടിട നിര്‍മാണ രീതിപ്രകാരം ഏകദേശം അഞ്ച് നില കെട്ടിടത്തേക്കാള്‍ ഉയരം. വിശുദ്ധ യൗസേപ്പിതാവ് നില്‍ക്കുകയും, പരിശുദ്ധ കന്യാകമറിയം ഇരിക്കാന്‍ തയാറെടുക്കുകയും ചെയ്യുന്ന രീതിയിലാണ് ശില്‍പ്പം നിര്‍മിച്ചിരിക്കുന്നത്. പരിശുദ്ധ അമ്മയുടെ തിരുരൂപത്തിന് 12 മീറ്ററും, ഉണ്ണീശോയുടെ രൂപത്തിന് 12 മീറ്ററും വലുപ്പമുണ്ടെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അലികാന്റയിലെ അയുന്റമിയൻറോ ചത്വരത്തില്‍ 602 ചതുരശ്രയടി വിസ്തീര്‍ണമുള്ള അടിത്തറയിലാണ് ശില്‍പ്പം സ്ഥാപിച്ചിരിക്കുന്നത്. പ്രദേശവാസിയായ ആര്‍ട്ടിസ്റ്റ് ജോസ് മാനുവല്‍ ഗാര്‍സിയയാണ് ഇതിന്റെ ശില്‍പ്പി. മഴയെയും വെയിലിനെയും കാറ്റിനെയും പ്രതിരോധിക്കാന്‍ സഹായിക്കുംവിധം ഗുണമേന്മയുള്ള ലോഹംകൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഏതാണ്ട് രണ്ട് മാസംകൊണ്ടാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

7 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

22 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago