Categories: Kerala

അതിജീവനത്തിന്‍റെ മാതൃകയുമായി ഒരു വൈദികന്‍…

വികാരി ഫാ. ലിജോ കുഴിപള്ളിയുടെ നേതൃത്വത്തില്‍ മൂന്നുമാസത്തെ പ്രയത്നത്തിലൂടെയാണ് മത്സ്യ കൃഷി ആരംഭിച്ചത്,

അനിൽ ജോസഫ്‌

തിരുവനന്തപുരം: കോവിഡ്‌ കാലഘട്ടം അതിജീവനത്തിന്റെ കാലഘട്ടമാണെന്ന നല്ല മാതൃക സമൂഹത്തിനു പകര്‍ന്ന് നല്‍കുകയാണ് ചങ്ങശേരി അതിരൂപക്ക് കീഴിലെ അമ്പൂരി തോക്കുപാറ സെന്റ്‌ മേരീസ് ദേവാലയവും ഇടവക വികാരി ഫാ. ലിജോ കുഴിപളളിയും. നാടിന്റെ നന്മയ്ക്കുവേണ്ടി ഇടവക നിര്‍മ്മിച്ച അക്വാപോണിക്സ് മത്സ്യകൃഷി കൗതുകവും അതോടൊപ്പം നാട്ടുകാര്‍ക്ക് കരുതലും പ്രചോദനവും നല്‍കുകയാണ്.

വികാരി ഫാ. ലിജോ കുഴിപള്ളിയുടെ നേതൃത്വത്തില്‍ മൂന്നുമാസത്തെ പ്രയത്നത്തിലൂടെയാണ് മത്സ്യ കൃഷി ആരംഭിച്ചത്, പതിനായിരത്തിലധികം മത്സ്യങ്ങളെ വളര്‍ത്താനുള്ള കുളമാണു നിര്‍മ്മിച്ചിരിക്കുന്നത്. റീ സര്‍ക്കുലേറ്റ് റീ അക്വാകള്‍ച്ചര്‍ അഥവാ അക്വാപോണിക്സ് സംവിധാനമാണ് മത്സ്യ കൃഷിക്കായി തയ്യാറാക്കിയിരിക്കുന്നത്. മത്സ്യ കൃഷിക്ക് ഉപയോഗിക്കുന്ന ജലം പുനചംക്രമണം നടത്തി അതിലടങ്ങിയിരിക്കുന്ന മത്സ്യ വിസര്‍ജ്യങ്ങള്‍, രാസമാലിന്യങ്ങളായ അമോണിയ ഉള്‍പ്പെടെ വിഘടിപ്പിച്ച് ചെടികള്‍ക്ക് വലിച്ചെടുക്കുന്ന മെട്രോളജി നൈട്രേറ്റാക്കി മാറ്റി, ഒരേസമയം സസ്യ വിളകളും മത്സ്യവും വളര്‍ത്തിയെടുക്കുന്ന സംയോജിത കൃഷിരീതിയാണ് ഇവിടെ നടപ്പിലാക്കുന്നത്.

ഈ രീതിയിലൂടെ ഒരേസമയം പതിനായിരത്തിലധികം മത്സ്യങ്ങളെയും പച്ചക്കറികളും വളര്‍ത്തിയെടുക്കുന്ന രീതിയാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. കൊറോണ വൈറസിന്റെ വ്യാപന കാലഘട്ടത്തില്‍ ‘സ്വയം അതിജീവിക്കുക’ എന്ന ആശയം നാടിനും സമൂഹത്തിനും നല്‍കുകയാണ് ഇടവക വികാരിയും ഇടവകയും. മത്സ്യകൃഷിയുടെ മാതൃക ഉള്‍ക്കൊണ്ടുകൊണ്ട് നിരവധിപേര്‍ സ്വന്തമായി കുളം നിര്‍മ്മിച്ച് മത്സ്യ കൃഷി ചെയ്യാന്‍ തുടങ്ങിയെന്ന് വികാരി ഫാദര്‍ ലിജോ കുഴിപ്പള്ളി കാത്തലിക് വോക്സിനോട് പറഞ്ഞു.

മത്സ്യകൃഷിക്കായി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടവും സാങ്കേതിക സഹായവും ലഭിക്കുന്നുണ്ട്. മത്സ്യ കൃഷിക്കൊപ്പം ഗ്രോബാഗ് പച്ചക്കറി കൃഷിയുടെ വലിയ ഒരു മോഡലും പള്ളിമുറ്റത്ത് ക്രമീകരിച്ചിട്ടുണ്ട്.

 

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

 

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

1 hour ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

5 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

1 day ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago