Categories: Parish

വ്‌ളാത്താങ്കരയില്‍ പരിശുദ്ധ മാതാവിനെ തോളിലേറ്റി യുവതികളുടെ മരിയ ഭക്‌തി

വ്‌ളാത്താങ്കരയില്‍ പരിശുദ്ധ മാതാവിനെ തോളിലേറ്റി യുവതികളുടെ മരിയ ഭക്‌തി

വ്‌ളാത്താങ്കര ; പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാനട കേന്ദ്രമായ വ്‌ളാത്താങ്കര പരിശുദ്ധ സ്വര്‍ഗ്ഗാരോപിത മാതാ ദൈവാലയത്തില്‍ ജപമാല പ്രദക്ഷിണത്തിന്റെ ഭാഗമായി നടന്ന തിരുസ്വരൂപ പ്രദക്ഷിണത്തിന്‌ പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപത്തിന്റെ ചപ്രം ഇടവകയിലെ യുവതികള്‍ തോളിലേറ്റിയത്‌ വ്യത്യസ്‌തമായി . 16 പേരടങ്ങുന്ന യുവതികളുടെ സംഘമാണ്‌ തിരുസ്വരൂപം ഒന്നര കിലോമീറ്ററോളം തോളിലേറ്റി ചുമന്നത്‌.

വ്‌ളാത്താങ്കര ദൈവാലയത്തില്‍ കഴിഞ്ഞ ഒരുമാസമായി നടന്ന്‌ വന്ന ജപമാലമാസാചരണത്തിന്റെ സമാപനദിവസത്തിലാണ്‌ യുവതികള്‍ പരിശുദ്ധ മാതാവിനോടുളള ഈ മരിയ ഭക്‌തി പ്രകടിപ്പിച്ചത്‌. വിശ്വാസികള്‍ കൈയില്‍ ജപമാലകളും കത്തിച്ച മെഴുകു തിരികളുമായാണ്‌ പ്രദക്ഷിണത്തില്‍ പങ്കെടുത്തത്‌. ഞായറാഴ്‌ച വൈകിട്ട്‌ നടന്ന ആഘോഷമായ ജപമാലപ്രാര്‍ത്ഥനക്ക്‌ ഇടവകാ സഹവികാരി ഫാ.വിപിന്‍ എഡ്‌വേര്‍ഡ്‌ നേതൃത്വം നല്‍കി . തുടര്‍ന്ന്‌ നടന്ന ആഘോഷമായ ദിവ്യബലിക്ക്‌ ഇടവക വികാരി ഫാ.എസ്‌ എം അനില്‍കുമാര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ജപമാല പ്രദക്ഷിണത്തെ തുടര്‍ന്ന്‌ ദിവ്യകാരുണ്യ ആരാധനയും നടന്നു.

vox_editor

View Comments

  • Our Mother Mary is a great intercessor and mediator for those who believe in the last words of our Lord Jesus Christ on the Calvary from the Cross... Congrats to u all...

Share
Published by
vox_editor
Tags: Parish

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

1 month ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago