Categories: Kerala

മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനുളള അവാര്‍ഡ് ഫാ. അനൂപിന്

2021 ജനുവരി 30-ന് ചെന്നൈയിൽ വച്ചാണ് അവാർഡ് നൽകപ്പെടുന്നത്...

അനിൽ ജോസഫ്

തിരുവനന്തപുരം: വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവക്കുന്നവര്‍ക്ക് നല്‍കുന്ന ‘ഇന്റെര്‍ നാഷണല്‍ അവാര്‍ഡ് ഫോര്‍ ബെസ്റ്റ് എഡ്യൂക്കേറ്ററാ’ണ് ഫാ.അനൂച്ചന് ലഭിച്ചത്. വിദ്യാഭ്യാസം പോലെ തന്നെ വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വ്യക്തികൾക്ക് ഇന്റെര്‍ നാഷണല്‍ പബ്ലിഷേഴ്സായ ഇ.എസ്.എന്‍. അവാർഡുകൾ നൽകിയിട്ടുണ്ട്. 2021 ജനുവരി 30-ന് ചെന്നൈയിൽ വച്ചാണ് അവാർഡ് നൽകപ്പെടുന്നത്.

മിനിസ്ട്രി ഓഫ് യൂത്ത് അഫേഴ്സ് ആന്‍ഡ് സ്പോർട്ട്സിന്റെയും നെഹ്റു യുവകേന്ദ്രയുടെയും കീഴില്‍ വിവിധ കോളേജുകളിൽ എം.എസ്.ഡബ്ള്യു. വിദ്യാര്‍ത്ഥികള്‍ക്ക് നൽകിവരുന്ന ക്ലാസുകളും, യൂത്ത് മിനിസ്ട്രിയുമായി ബന്ധപ്പെട്ടും അല്ലാതെയും നൽകിവരുന്ന മോട്ടിവേഷണൽ ക്ലാസുകളും, അധ്യാപകനെന്ന നിലയിലെ പരിചയ സമ്പത്തും, അക്കാഡമിക്ക് ഔന്നത്യവും, വിവിധ ജേർണലുകളിൽ പ്രസിദ്ധപ്പെടുത്തിയ പ്രബന്ധങ്ങളുടെയും, എൻ.ജി.ഓ.കളിലെ പ്രവർത്തനവും മറ്റുമാണ് ഫാ.അനൂപിനെ മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനുളള അവാര്‍ഡിന് പരിഗണിച്ചതിന് മാനദണ്ഡമായത്.

ചെന്നൈയിലെ ഇന്റെര്‍ നാഷണല്‍ പബ്ലിഷേഴ്സായ ഇ.എസ്.എന്‍. പബ്ലിക്കേഷൻസാണ് അനൂപച്ചന് അവാര്‍ഡ് നല്‍കിയത്. ബി.എഡ്., പി.ജി.നെറ്റുളള അച്ചന്‍ റിസേര്‍ച്ച് വിദ്യാര്‍ത്ഥികൂടിയാണ്. തിരുവനന്തപുരം എ.ജെ. കോളേജിലെ പ്രൊ.നോഹയാണ് ഫാ.അനൂപിനെ അവാർഡിനായി നോമിനേറ്റ് ചെയ്തത്.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

13 hours ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

17 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

4 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago