Categories: Kerala

പാറശ്ശാല രൂപത കത്തീഡ്രല്‍ കൂദാശ ചെയ്തു

കൂദാശ കര്‍മ്മങ്ങള്‍ക്ക് മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

അനില്‍ ജോസഫ്

പാറശ്ശാല: പാറശാല രൂപതയുടെ കൂദാശ ചെയ്തു നാടിന് സമര്‍പ്പിച്ചു. പരിശുദ്ധ മറിയത്തിന്‍റെ പേരില്‍ കൂദാശ ചെയ്യപ്പെട്ട കത്തീഡ്രല്‍ പാറശാല കോട്ടവിളയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

കൂദാശ കര്‍മ്മങ്ങള്‍ക്ക് മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കോവിഡ് കാലത്ത് ഇടവകയുടെ മധ്യസ്ഥയായ പരിശുദ്ധ മറിയത്തോട് നിരന്തരം പ്രാര്‍ത്ഥിക്കേണ്ട കടമ നമുക്കുണ്ടെന്ന് കര്‍ദിനാള്‍ വചന സന്ദേശത്തില്‍ പറഞ്ഞു.

കോട്ടവിളയിലെ സെന്‍റ് മേരീസ് ദേവാലയം 2017 ഓഗസ്റ്റ് അഞ്ചിന് പാറശാല ഭദ്രാസനം രൂപീകൃതമായതോടുകൂടിയാണ് കത്തീഡ്രലായി ഉയര്‍ത്തപ്പെട്ടത്. തുര്‍ന്നാണ് പുന:രുദ്ധാനം ചെയ്ത് നവീകരിച്ചത്.

പാറശ്ശാല രൂപതാധ്യക്ഷന്‍ ബിഷപ് തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ, നെയ്യാറ്റിന്‍കര രൂപതാദ്ധ്യക്ഷന്‍ വിന്‍സെന്‍റ് സാമുവേല്‍ മാവേലിക്കര രൂപതാധ്യക്ഷന്‍ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബത്തേരി രൂപതാധ്യക്ഷന്‍ ജോസഫ് മാര്‍ തോമസ്, പത്തനംതിട്ട രൂപതാധ്യക്ഷന്‍
സാമുവല്‍ മാര്‍ ഐറേനിയോസ്, മാര്‍ത്താണ്ഡം രൂപതാധ്യക്ഷന്‍ വിന്‍സെന്‍റ് മാര്‍ പൗലോസ്, മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്, പത്തനംതിട്ട മുന്‍രൂപതാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം എന്നിവര്‍ സഹകാര്‍മികരുമായിരുന്നു.

വൈദികര്‍, സന്യസ്തര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, ഇടവകകളിലെ പ്രത്യേക പ്രതിനിധികള്‍ തുടങ്ങിയവര്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ക്ക് വിധേയമായി കൂദാശയില്‍ പങ്കെടുത്തു.

ഇന്ന് (27 12 2020) രാവിലെ 9 മണിക്ക് രൂപതാധ്യക്ഷന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ആദ്യ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. പറശ്ശാല രൂപതാ വികാരി ജനറല്‍ മോണ്‍. ജോസ് കോണത്തുവിള, ചാന്‍സിലര്‍ ഫാ. ഹോര്‍മിസ് പുത്തന്‍വീട്ടില്‍, ഫാ.ബര്‍ണാഡ് വലിയവിള, ഇടവക വികാരി ഫാ.സെബാസ്റ്റ്യന്‍ കണ്ണന്താനം, വിവിധ കമ്മറ്റിയംഗങ്ങള്‍ എന്നിവര്‍ കൂദാശാ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

8 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

23 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago