Categories: Kerala

സുപ്രസിദ്ധ സുവിശേഷ പ്രഘോഷകന്‍ ബ്രദര്‍ ടൈറ്റസ് കാപ്പന്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്നു

സുപ്രസിദ്ധ സുവിശേഷ പ്രഘോഷകന്‍ ബ്രദര്‍ ടൈറ്റസ് കാപ്പന്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്നു

കാത്തലിക് വോക്സ് എക്സ്ക്ലൂസീവ്

അനില്‍ ജോസഫ്

കണ്ണൂര്‍: സുപ്രസിദ്ധ വചന പ്രഘോഷകന്‍ ബ്രദര്‍ ടൈറ്റസ് കാപ്പനും കുടുംബവും കത്തോലിക്കാ സഭയില്‍ ചേര്‍ന്നു. കണ്ണൂര്‍ ബിഷപ്പ് ഡോ.അലക്സ് വടക്കുംതലയുടെ നേത്വത്തില്‍ നടന്ന ദിവ്യബലിക്കും, പ്രത്യേക പ്രാര്‍ഥനകള്‍ക്കും ശേഷമാണ് ബ്രദര്‍ കുടുംബമായി കത്തോലിക്കാ സഭയിലേക്ക് ചേര്‍ന്നത്. ബ്രദര്‍ സജിത് ജോസഫ് സഭയിലേക്കെത്തി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍പ്പെടുന്ന മറ്റൊരു സുവിശേഷ പ്രഘോഷകന്‍ കൂടി മാതൃസഭയിലേക്ക് തിരിച്ചെത്തുന്നതെന്നതും പ്രത്യേകതയാണ്.

അബുദാബി കേന്ദ്രമാക്കി 1999 മുതല്‍ പ്രൊട്ടസ്റ്റന്റ് സഭയില്‍ സജീവമായി മലയാളം, ശ്രീലങ്കന്‍, ഇംഗ്ലീഷ് ചാപ്റ്ററുകളില്‍ സുവിശേഷ പ്രഘോഷണ രംഗത്ത് സജീവമായിരുന്നു, തുടര്‍ന്ന് 2014 മുതല്‍ ടെലിവിഷന്‍ വചനപ്രഘോഷണ രംഗത്തിലൂടെ പ്രസിദ്ധി നേടിയിരുന്നു. കോട്ടയം പാലായിലെ കാപ്പന്‍ കുടുംബാംഗമായ ബ്രദര്‍ ടൈറ്റസ് കഴിഞ്ഞ വര്‍ഷമാണ് കണ്ണൂര്‍ ബിഷപ്പ് അലക്സ് വടക്കുംതലയോട് മാതൃസഭയിലേയ്ക്ക് തിരികെ എത്തുന്നതിനുളള സാധയധ്യതകള്‍ അന്വേഷിക്കുന്നതും, തുടര്‍ന്ന് പുനലൂര്‍ ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കും, ഒരുക്ക പ്രാര്‍ത്ഥനകള്‍ക്കും ശേഷം കത്തോലിക്കാ സഭയിലേക്ക് തിരിച്ചെത്തുന്നതും.

സീറോ മലബാര്‍ സഭാഗമായിരുന്ന ബ്രദര്‍ ടൈറ്റസ് കാപ്പന്‍ തലശ്ശേരി രൂപതയിലെ മാലോം സെന്റ് ജോര്‍ജ്ജ് ഇടവകാംഗമാണ്. വിദേശത്ത് എത്തിയ ശേഷമാണ് ബ്രദര്‍ പ്രെട്ടസ്റ്റന്റ് വിഭാഗത്തില്‍ ചേര്‍ന്ന് സുവിശേഷ പ്രഘോഷണം ആരംഭിക്കുന്നത്. പില്‍ക്കാലത്ത് വിശുദ്ധ പാട്രിക്കിനെക്കുറിച്ചും, വിശുദ്ധ തോമസ് അക്വിനാസിനെക്കുറിച്ചും ആഴമായി പഠിച്ച താൻ ദൈവനിയോഗം പോലെയാണ് മാതൃസഭയിലേക്ക് തിരികെ എത്തുന്നതെന്ന് കാത്തലിക് വോക്സിനോട് പറഞ്ഞു.

ബ്രദര്‍ ടൈറ്റസ് കാപ്പന്റെ മക്കളായ ഹഗായി, അഡോണ്‍, ഐസായ തുടങ്ങിയവര്‍ സഭയില്‍ തിരിച്ചെത്തുന്നതിന്റെ ഭാഗമായി മാമോദീസാ സ്വീകരിച്ചു. ബ്രദര്‍ ടൈറ്റസ് കാപ്പന്‍ ഭാര്യ സുശീലക്കൊപ്പമാണ് തിരുക്കർമ്മങ്ങളില്‍ പങ്കെടുത്തത്.

 

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

 

vox_editor

View Comments

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

1 day ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

2 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

2 days ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

2 days ago