Categories: Parish

ആരോരുമില്ലാത്ത ക്രൈഷന്‌ അന്തിയുറങ്ങാന്‍ ഈഴക്കോട്‌ ഇടവകയുടെ സ്‌നേഹഭവനം

ആരോരുമില്ലാത്ത ക്രൈഷന്‌ അന്തിയുറങ്ങാന്‍ ഈഴക്കോട്‌ ഇടവകയുടെ സ്‌നേഹഭവനം

കട്ടയ്‌ക്കോട്‌ ; കുഞ്ഞിലേ മാതാപിതാക്കള്‍ നഷ്‌ടപ്പെട്ട ഈഴക്കോട്‌ സ്വദേശി ക്രൈഷന്‌ അന്തിയുറങ്ങാന്‍ ഈഴക്കോട്‌ ഇടവകയുടെ സ്‌നേഹഭവനം . ഈഴക്കോട്‌ സെയ്ന്റ് ലിയോ പോള്‍ഡ്‌ ദൈവാലയത്തിലെ കെഎല്‍സിഎ ,കെസിവൈഎം സംഘടനകളുടെ പരിശ്രമമാണ്‌ മഹത്തായ ഈ സംരഭം വിജയത്തിലെത്തിക്കാന്‍ സഹായകമായത്‌. മാതാപിതാക്കള്‍ നഷ്‌ടമായ ക്രൈഷന്‌ രണ്ടു സഹോദരങ്ങളുണ്ട്‌ . കാരുണ്യ വര്‍ഷത്തില്‍ ആരംഭിച്ച ഭവന പദ്ധതിയാണ്‌കഴിഞ്ഞ ദിവസം പൂര്‍ത്തീകരിച്ച്‌ താക്കോല്‍ കൈമാറിയത്‌.

 

സംഘടനകള്‍ക്കൊപ്പം ഇടവകാ വിശ്വാസികളും നാട്ടുകാരും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി . ഭവനത്തിന്റെ താക്കോല്‍ദാനം നെയ്യാറ്റിന്‍കര രൂപതാ മീഡിയാ ഡയറക്‌ടര്‍ ഡോ.ജെ.ആര്‍ ജയരാജ്‌ നിര്‍വ്വഹിച്ചു. ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കാനായി അക്ഷീണം പ്രവര്‍ത്തിച്ച ടി.ജി പ്ലാസിസ്‌, വിവേക്‌ അനീഷ്‌, ലതിക തുടങ്ങിവരെയും മറ്റു കെ. എൽ. സി. ഏ., കെ. സി. വൈ. എം. അംഗങ്ങളെയും  ഇടവക കൗൺസിലിനേയും ഈ പദ്ധതിയുമായി സഹകരിച്ച എല്ലാപേരെയും  ഇടവക വികാരി ഫാ.ഏ. എസ്‌.  പോള്‍ അനുമോദിച്ചു.

vox_editor

View Comments

Share
Published by
vox_editor
Tags: Parish

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

16 hours ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

20 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

4 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago