Categories: Kerala

കെ.സി.ബി.സി.മാധ്യമ കമ്മീഷന്റെ സോഷ്യൽ മീഡിയ ഐക്കൺ അവാർഡ് റവ.ഡോ.വിൻസെന്റ് വാരിയത്തിന്

ഇന്ന് പി.ഓ.സി.യിൽ വെച്ച് അവാർഡ് സമ്മാനിച്ചു.

സ്വന്തം ലേഖകൻ

കൊച്ചി: കെ.സി.ബി.സി. മാധ്യമ കമ്മീഷൻ ഏർപ്പെടുത്തിയ സോഷ്യൽ മീഡിയ ഐക്കൺ അവാർഡിന് റവ.ഡോ.വിൻസെന്റ് വാരിയത്ത് അവതരിപ്പിക്കുന്ന അനുദിന ആത്മീയ ചിന്തകൾ എന്ന പ്രോഗ്രാം അംഗീകാരം നേടി. സോഷ്യൽ മീഡിയയിലൂടെ നന്മ വിതയ്ക്കുകയും നല്ലതു പറയുകയും ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് കെ.സി.ബി.സി.അവാർഡ് ഏർപ്പെടുത്തിയത്.

ഇന്ന്, (ജനുവരി എട്ടാം തീയതി) കെ.സി.ബി.സി. പ്രസിഡന്റ് മാർ.ജോർജ് ആലഞ്ചേരിയും, മീഡിയ കമ്മീഷൻ അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയും മുഖ്യാതിഥികളായി പി.ഓ.സി.യിൽ വെച്ച് നടന്ന ചടങ്ങിൽ അവാർഡ് സമ്മാനിച്ചു.

വരാപ്പുഴ അതിരൂപതയിൽ നിന്നുള്ള റവ.ഡോ. വിൻസന്റ് വാരിയത്തിന് അഞ്ചു വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും, സൈക്കോളജിയിൽ പി.എച്ച്.ഡി. യുമുണ്ട്. കൊറോണയുടെ നാളുകളിൽ ആളുകൾക്ക് സമാശ്വാസമേകാൻ ആരംഭിച്ചതാണ് എല്ലാ ശനിയാഴ്ചയും അപ്‌ലോഡ് ചെയ്യുന്ന അനുദിന ആത്മീയ ചിന്തകൾ. മുപ്പത്തിയഞ്ച് എപ്പിസോഡുകൾ പൂർത്തിയാക്കിയപ്പോഴാണ് കെ.സി.ബി.സി.യുടെ അംഗീകാരം അച്ചനെ തേടിയെത്തുന്നത്.

ഫിലിപ്പീൻസിലെ മനിലയിൽനിന്ന് ഡോക്ടറേറ്റ് നേടിയ ഫാ.വിൻസെന്റ് മൈനർ സെമിനാരിയുടെ റെക്ടറായും സേവനമനുഷ്‌ടിച്ചിട്ടുണ്ട്.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

vox_editor

Recent Posts

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

2 days ago

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

3 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

4 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

5 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

5 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

7 days ago