Categories: Kerala

തൂമ്പയെടുത്ത്… വിളവെടുത്ത്… പെരുന്തോട്ടം പിതാവ്

ഒരു സാധാരണക്കാരനായി ജുബ്ബയും പാന്റുമിട്ടിറങ്ങിയ പിതാവ് തോട്ടത്തില്‍ കൃഷിക്കാരനായി മാറുകയായിരുന്നു.

അനില്‍ ജോസഫ്

കോട്ടയം: ഇന്നലെ നവമാധ്യമങ്ങളിലൂടെയാണ് ചങ്ങനാശ്ശേരി അതിരൂപതാ ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ വ്യത്യസ്തമായ ചിത്രങ്ങള്‍ പ്രചരിച്ചത് ബിഷപ്പ്സ് ഹൗസ് വളപ്പിലെ മഞ്ഞളിന്റെ വിളവെടുപ്പിന് തൂമ്പയെടുത്ത് ഇറങ്ങിയ പിതാവിന്റെ ചിത്രങ്ങളാണ് നവമാധ്യമങ്ങള്‍ വ്യത്യസ്തതയോടെ പങ്കുവച്ചത്. ഒരു സാധാരണക്കാരനായി ജുബ്ബയും പാന്റുമിട്ടിറങ്ങിയ പിതാവ് തോട്ടത്തില്‍ കൃഷിക്കാരനായി മാറുകയായിരുന്നു.

കൃഷിയെയും കര്‍ഷകരെയും ഒരുപോലെ സ്നേഹിക്കുകയും അവരുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന അഭിവന്ദ്യ മാര്‍ പെരുന്തോട്ടം പിതാവ് കോവിഡിന്റെ തുടക്കകാലത്ത് നട്ട് നനച്ച മഞ്ഞളിന്റെ വിളവെടുപ്പ് നടത്തുന്നതിന്റെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. അരമനയിലെ വിവിധ വകുപ്പുകളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദീക വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് ബിഷപ്പ്സ് ഹൗസ് വളപ്പില്‍ വിവിധ ഇനത്തിലുള്ള പച്ചക്കറി കൃഷി ചെയ്തത്.

പടവലം, വഴുതന, വെണ്ട, പാവല്‍ തുടങ്ങിയവ കൂടാതെ കൃഷിയിടത്തില്‍ നല്ല രീതിയില്‍ മഞ്ഞളും വിളയിച്ചിട്ടുണ്ട്. ബിഷപ്പ്സ് ഹൗസിലെ കൃഷികള്‍ക്കും പ്രോത്സാഹനവും പ്രേരണയും നല്‍കുന്നതും അഭിവന്ദ്യ പിതാവാണ്.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

 

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

8 hours ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

12 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

4 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago