Categories: Articles

ലത്തീൻ സമുദായം തഴയപ്പെടുമ്പോൾ… ഒരു കൺസ്ട്രക്ഷണൽ ക്രിട്ടിസിസം

സാംസ്കാരിക മേഖലയിൽ നമുക്ക് വക്താക്കളില്ല...

ഫാ.മൈക്കിൾ ഡാർവിൻ ഈരേശ്ശേരിൽ

ചെല്ലാനം പള്ളിയിലെ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചില കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുന്നു. കേരള സഭയുടെ വലിയൊരു ഭാഗം വരുന്ന ലാറ്റിൻ ക്രൈസ്തവർ പലയിടങ്ങളിലും തഴയപ്പെടുമ്പോൾ നാം ആത്മപരിശോധന ചെയ്യേണ്ടത് അനിവാര്യമാണ്. ഹിന്ദു, മുസ്ലിം മതവിഭാഗങ്ങളുടേതിനേക്കാൾ സുശക്തമായ നേതൃത്വഘടന ലാറ്റിൻ ക്രൈസ്തവർക്ക് ഉണ്ടെങ്കിലും, സമുദായ ബോധത്തിന്റെ കൃത്യമായ ആശയം വിശ്വാസികൾക്ക് പകർന്ന് നൽകാൻ പോയിട്ട് നമ്മളിൽ തന്നെ ശരിയായ രീതിയിൽ രൂപപ്പെട്ടിട്ടുണ്ടോ എന്നത് സംശയമാണ്.

സാംസ്കാരിക മേഖലയിലെ അപര്യാപ്തത

സമുദായ ബോധത്തിന്റെ അഭാവത്തിന് കാരണമായി എനിക്ക് തോന്നുന്നത് നമുക്കിടയിലുള്ള സാംസ്കാരിക സദസ്സുകളുടെയും പ്രഭാഷകരുടെയും കുറവാണ്. വസ്തുനിഷ്ഠമായി തെളിയിക്കാൻ സാധിക്കാത്ത ചരിത്രത്തിന്റെ സാധ്യതകളിലാണ് ലത്തീൻ ക്രൈസ്തവരെപ്പറ്റിയുള്ള അന്വേഷണം ഇന്ന് ഉറച്ചുപോയിട്ടുള്ളത്. ഇവിടെയാണ് മുസ്ലീം / ഈഴവ / ദളിത് സമുദായങ്ങൾ നമ്മെക്കാൾ കരുത്താർജ്ജിക്കുന്നത്. ഗൗരവമായ സമുദായ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന അക്കാദമിക്കൽ സാംസ്കാരിക സദസ്സുകളോ, പ്രവർത്തനങ്ങളോ, പഠനങ്ങളോ നമ്മുടെ രൂപതയുടെയോ എഴുത്തുകാരുടെയോ നേതൃത്വത്തിൽ പോലും സംഘടിപ്പിക്കപ്പെടുന്നില്ല. സാംസ്കാരിക മേഖലയിൽ നമുക്ക് വക്താക്കളില്ല. ഫ്രാൻസിസ് നൊറോണയുടെ കഥകൾ പോലും ഇതിന് അപവാദമല്ല. ഇതുമൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഒരു ഉദാഹരണം പറയാം.

ഈ.മ.യൗ. ഒരുദാഹരണം

ബാംബുബോയ്സ് എന്ന ചിത്രത്തിനെതിരെ സണ്ണി.എം. കപിക്കാടിനെ പോലുള്ള ചിന്തകർ ഉയർത്തുന്ന പ്രശ്നങ്ങൾ പോലെ ഈ.മ.യൗ. എന്ന ചിത്രത്തെ സാംസ്കാരിക സദസ്സുകളിൽ വിലയിരുത്താൻ ആരുമുണ്ടായില്ല. കടലോര ക്രിസ്ത്യാനികൾക്ക് വേണ്ടി പ്രയത്നിച്ച വൈദീകരുടെ പ്രതിരൂപമായിരുന്നോ ആ ചിത്രത്തിലെ വികാരിയച്ചൻ? കഷ്ടപ്പാടിന്റെ ഇടയിൽ നിന്നും സ്വപ്നങ്ങൾ കാണുന്ന നമ്മുടെ യുവജനങ്ങളുടെ പ്രതിനിധികൾ ആയിരുന്നോ അതിലെ കഥാപാത്രങ്ങൾ? കടലിനോട് മല്ലിടുന്ന നമ്മുടെ സഹോദരങ്ങളുടെ സമരജീവിതമായിരുന്നോ അതിൽ? തീരദേശ ക്രൈസ്തവരെ പറ്റി എന്ത് ചിത്രമാണ് ആ സിനിമ സാംസ്കാരിക കേരളത്തിന് നൽകിയത്? ഇത്തരം ചോദ്യങ്ങൾ സാംസ്കാരിക വേദികളിൽ ഉയർത്താൻ നമുക്കാരും ഉണ്ടായില്ല. ക്രിസ്ത്യൻ ട്രോൾസിലും മറ്റ് ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലും ലത്തീൻ ക്രൈസ്തവരുടെ ഇടം (Space ) ആരും അന്വേഷിക്കുന്നില്ല. ആകാശഗംഗ എന്ന ചിത്രത്തിൽ “നാടൻ പട്ടിയെ എത്ര മേക്കപ്പ് ചെയ്താലും അൾസേഷ്യൻ പട്ടിയാക്കാൻ പറ്റൂല്ലല്ലോ” എന്ന് തമ്പുരാൻ, മത്സ്യ തൊഴിലാളിയായ വർക്കിയോട് പറയുന്ന ഫലിതം കേട്ട് വർഷങ്ങളായി ചിരിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ സമുദായബോധം ഇനി എന്നാണ് സമകാലികതയോട് സംവദിക്കുവാൻ പ്രാപ്തമാകുക?

തെറ്റിദ്ധരിപ്പിക്കപ്പെടുന്ന മതസൗഹാർദം മറ്റൊരുദാഹരണം

കുട്ടികളുടെയും യുവാക്കളുടെയും മത്സര ബുദ്ധിയെ നാം പ്രോത്സാഹിപ്പിക്കുമ്പോൾ സുശക്തമായ സമുദായ ഐക്യത്തിലാണ് മറ്റ് വിഭാഗങ്ങളിലെ കുട്ടികളുടെ രൂപീകരണം നടക്കുന്നത്. ഹിന്ദു/മുസ്ലീം മാനേജ്മെന്റുകളിൽ പഠിക്കുന്ന നമ്മുടെ കുട്ടികൾ ഒറ്റപ്പെടുത്തലുകൾ അനുഭവിക്കുമ്പോഴും, അർഹിക്കുന്ന അവസരങ്ങൾ അവർക്ക് നഷ്ടമാകുമ്പോഴും, നമ്മുടെ സ്ഥാപനങ്ങളിൽ പ്രത്യേക പരിഗണനകളൊന്നും നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്നില്ല. ഗവേഷണ മാർഗദർശികൾ മതവും ജാതിയും നോക്കി ഗവേഷകരെ തെരഞ്ഞെടുക്കുമ്പോൾ നമ്മുടെ സമുദായത്തിലെ അദ്ധ്യാപകർ ‘നിഷ്പക്ഷവും’, ‘മതസൗഹാർദ്ദ’പരവുമായ തീരുമാനങ്ങളാണ് സ്വീകരിക്കുന്നത്. ഈ മതസൗഹാർദ്ദം തന്നെയാണ് ചെല്ലാനം പള്ളിയിലെ പ്രശ്നങ്ങൾക്കും കാരണമായത്. ഫുൾ A+ വാങ്ങിയ ഹിന്ദു കുട്ടിയെ ആദരിക്കുന്നത് കണ്ടുനിക്കേണ്ടി വരുന്ന 9 A+ നേടിയ ക്രിസ്ത്യൻ കുട്ടിയിൽ എങ്ങനെയാണ് സമുദായബോധം വളരുക?

എന്തുകൊണ്ട് സമുദായബോധം വളർത്തണം

സിറിയൻ ക്രൈസ്തവർ പൗരാണിക ബോധത്താലും, ഹൈന്ദവർ നവോത്ഥാനശ്രമങ്ങളാലും, ആദിവാസികൾ കാട്ടറിവുകളാലും സംസ്കാരത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ടെങ്കിൽ, കടലറിവുകൾ സ്വന്തമായുള്ള കടലിന്റെ ഭാഷാവ്യവഹാരങ്ങളുള്ള കടലിനോട് മല്ലിടുന്ന കടലിന്റെ മക്കളായി ലത്തീൻ ക്രൈസ്തവരും തിരിച്ചറിയപ്പെടേണ്ടിയിരിക്കുന്നു. കടലോര ജനതയിൽ അഭിമാനവും, ആത്മവിശ്വാസവും പകർന്ന് നൽകാനും അവരെ കൈപിടിച്ചുയർത്താനും ഒപ്പം നമ്മുടെ സമുദായത്തെ അംഗീകരിക്കാനും നമുക്ക് സാധിക്കണം.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

നിങ്ങളുടെ സിഗ്നൽ ആപ്പിൽ വാർത്തകൾ ലഭ്യമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് പങ്കുചേരുക  https://signal.group/#CjQKICkqW9GKoEDikKsTu0tZ9VxXgh18yfWrRtV0RQ6dC_yVEhAMKirkTjZbVHwCl2YCzWzE

കൂടുതൽ വീഡിയോകൾ കാണുന്നതിന് ഞങ്ങളുടെ ചാനൽ സന്ദർശിക്കുക

https://www.youtube.com/CatholicVox

vox_editor

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

4 weeks ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago