Categories: Vatican

മുന്‍ യു‌എന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു

മുന്‍ യു‌എന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു

വത്തിക്കാന്‍ സിറ്റി: ഐക്യരാഷ്ട്ര സംഘടനയുടെ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ വത്തിക്കാനില്‍ എത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. നവംബര്‍ ആറാം തീയതി പേപ്പല്‍ വസതിയായ സാന്താമാര്‍ത്തായില്‍ വച്ചായിരിന്നു കൂടിക്കാഴ്ച. അദ്ദേഹത്തോടൊപ്പം ‘ദ എല്‍ഡേഴ്സ്’ (The Elders) എന്ന അന്താരാഷ്ട്രസംഘടനയിലെ ചില അംഗങ്ങളും സന്ദര്‍ശനത്തിനെത്തിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റായിരുന്ന നെല്‍സണ്‍ മണ്‍ഡേല സ്ഥാപിച്ച ഈ ഗ്രൂപ്പിന്‍റെ ഇപ്പോഴത്തെ അധ്യക്ഷനാണ് കോഫി അന്നന്‍.

അന്താരാഷ്ട്ര പ്രശ്നങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കുന്ന ഒരു സംഘടനയെന്ന നിലയില്‍ വത്തിക്കാനുമായുള്ള സഹകരണം ആവശ്യമാണെന്നുള്ള ബോധ്യത്തോടെയാണ് പാപ്പായുമായി ചര്‍ച്ച നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കുടിയേറ്റം, ആണവായുധങ്ങളും സമാധാനവും, കാലാവസ്ഥാ വ്യതിയാനം, ലിംഗസമത്വം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഇരുവരും സംസാരിച്ചു. അടുത്തു നടക്കാനിരിക്കുന്ന ആണവായുധ നിരോധനത്തെക്കുറിച്ചുള്ള കോണ്‍ഫറന്‍സിന്‍റെയും ‘ദ എല്‍ഡേഴ്സ്’ സംഘടനയുടെ പത്താം വാര്‍ഷികത്തിന്‍റെയും പശ്ചാത്തലത്തിലാണ് കോഫി അന്നന്‍ പാപ്പയെ സന്ദര്‍ശിച്ചത്.

vox_editor

Recent Posts

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 hours ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

4 hours ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

13 hours ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

13 hours ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

14 hours ago

വെനീസ് സന്ദര്‍ശനം പൂര്‍ത്തീകരിച്ച് ഫ്രാന്‍സിസ് പാപ്പ മടങ്ങി

  അനില്‍ ജോസഫ് വെനീസ്: വെനീസിലെ ഗുഡേക്കയിലെ സ്ത്രീകളുടെ ജയിലില്‍ പാപ്പയെകാത്തിരുന്നത് അല്‍പ്പം കൗതുകം നിറഞ്ഞ കാഴ്ചകള്‍, ജയിലന്തേവാസികള്‍ പലതരത്തിലുളള…

14 hours ago