Categories: Kerala

തെക്കന്‍ കുരിശുമല തീര്‍ഥാടനത്തിന് ഇന്ന് തുടക്കം

തെക്കന്‍ കുരിശുമല 64ാമത് തീര്‍ഥാടനം 14 മുതല്‍ 21 വരെയും ഏപ്രില്‍ ഒന്ന്,രണ്ട് തീയതികളിലുമായി നടക്കും.

സ്വന്തം ലേഖകന്‍

വെള്ളറട: തെക്കന്‍ കുരിശുമല 64ാമത് തീര്‍ഥാടനം 14 മുതല്‍ 21 വരെയും ഏപ്രില്‍ ഒന്ന്,രണ്ട് തീയതികളിലുമായി നടക്കും. വിശുദ്ധ കുരിശ് വിശ്വമാനവികതയുടെ പ്രത്യാശ എന്നതാണ് ഈ വര്‍ഷത്തെ തീര്‍ഥാടന സന്ദേശം. മഹാതീര്‍ഥാടനത്തിന് മുന്നോടിയായി അഞ്ചാം കുരിശിന് സമീപം പൂര്‍ത്തീകരിച്ച ഹോളിക്രോസ് നിത്യാരാധനാ ചാപ്പല്‍ ഇന്നലെ വൈകുന്നേരം നാലിന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ ആശീര്‍വദിച്ചു. ഇന്ന് വൈകുന്നേരം നാലിന് കുരിശുമല തീര്‍ഥാടനം ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ പതാക ഉയര്‍ത്തി തുടക്കം കുറിക്കും. തുടര്‍ന്ന് നെറുകയിലേയ്ക്ക് ഫാ. ജെസ്റ്റിന്‍ ഫ്രാന്‍സിസ് നേതൃത്വം നല്‍കുന്ന ദിവ്യജ്യോതി പ്രയാണവും.

വൈകിട്ട് 5-ന് സംഗമവേദിയില്‍ നടക്കുന്ന പ്രാരംഭ ദിവ്യബലിയ്ക്ക് നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറാള്‍ മോണ്‍ ജി. ക്രിസ്തുദാസ് മുഖ്യകാര്‍മികത്വം വഹിക്കും. 5.30-ന് നെറുകയില്‍ ഫാ.ജസ്റ്റിന്‍ ഫ്രാന്‍സിസ് തീര്‍ഥാടന പതാക ഉയര്‍ത്തി പ്രാരംഭ ദിവ്യബലിയ്ക്ക് നേതൃത്വം നല്‍കും. 6.30-ന് സംഗമവേദിയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനം ഡോ.ശശിതരൂര്‍ എംപി നിര്‍വഹിക്കും.

21-ന് രാവിലെ നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിക്കും.

വൈകിട്ട് 4 മണി മുതല്‍ കാത്തലിക് വോക്സ് ന്യൂസ് തീര്‍ഥാടനം തത്സമയം സംപ്രേഷണം ചെയ്യും. സമാപന ദിനത്തിലെ പൊന്തിഫിക്കല്‍ ദിവ്യബലിയും കാത്തലിക്ക് വോക്‌സിൽ തത്സമയം ലഭ്യമാകും.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

1 day ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

2 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

3 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

5 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago