Categories: Kerala

ദയവായി എന്‍റെ മൃതദേഹത്തില്‍ റീത്ത് വക്കരുത്…. വൈദികന്‍റെ വില്‍പത്രം

ശവ സംസ്കാരം ലളിതമായിരിക്കണം. ശവപെട്ടി വില കുറഞ്ഞത് മതി

അനില്‍ ജോസഫ്

മാനന്തവാടി ; മരണശേഷം  മൃതദേഹത്തില്‍  റീത്ത് വക്കരുതെന്ന അപേക്ഷയുമായി വൈദികന്‍റെ വ്യത്യസ്തമായ വില്‍പത്രം.  ഇന്നലെ മരണമടഞ്ഞ മാനന്തവാടി രൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ. ജെയിംസ് കുമ്പുക്കിലിന്‍റേതാണ് ഈ അപേക്ഷ.

ശവസംസ്ക്കാര ചടങ്ങുകള്‍ ലളിതമാകണമെന്നും ചരമപ്രസംഗം പാടില്ലെന്നും അദ്ദേഹം വില്‍പത്രത്തില്‍ കുറിച്ചിട്ടുണ്ട്. കുടാതെ റീത്ത് വാങ്ങാന്‍ ഉപയോഗിക്കുന്ന തുക അച്ചന്‍ വിശ്രമ ജീവിതം നയിച്ച വിയാനി ഭവനിലെ ജീവനരുടെ ക്ഷേമത്തിനായി വിനിയോഗിക്കണമെന്നും മൃതസംസ്ക്കാരവുമായി ബന്ധപെട്ട് എത്തുന്നവര്‍ക്ക് ചായ കൊടുക്കാനായുളള തുകയായ 250000 രൂപ ബാങ്കില്‍ നിക്ഷേപിച്ചട്ടുണ്ടെന്നും പറഞ്ഞ് വക്കുന്ന തികച്ചും വ്യത്യസ്തവും മാതൃകാ പരവുമായ കുറിപ്പായാണ് വില്‍പത്രം മാറുന്നത് . കുടാതെ ശവപ്പെട്ടി വിലകുറഞ്ഞതായിരിക്കണമെന്നും അച്ചന്‍ കുറിച്ചിട്ടുണ്ട്.

കഴിഞ്ഞ 2 വര്‍ഷമായി വിയാനി ഭവനില്‍ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു ജയിംസച്ചന്‍. അച്ചന്‍റെ സഹോദരിമാരില്‍ 2 പേര്‍ സന്യാസിനികളാണ്. കുമ്പുക്കില്‍ ജോസഫ് മേരി ദമ്പതികളുടെ മകനായാണ് അച്ചന്‍ ജനിക്കുന്നത്.

വൈദിക പരിശീലന കാലത്ത് തത്വശാസ്ത്രവും ദൈവ ശാസ്ത്രവും ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ പൂര്‍ത്തീകരിച്ചു. 1970 ല്‍ പൗരോഹിത്യം സ്വീകരിച്ച അച്ചന്‍ നിരവധി ഇടവകകളില്‍ സേവനം ചെയ്തു. ഇന്ന് രാവിലെ 9 ന് അഭിവന്ദ്യ ജോസ് പെരുതോട്ടം പിതാവാണ് സംസ്കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയത്

vox_editor

Recent Posts

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

21 hours ago

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

3 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

3 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

4 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

5 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

6 days ago