Categories: Kerala

ഒളിംപ്യന് ആദരവേകി നെയ്യാറ്റിൻകര രൂപതാ കെ.സി.വൈ.എം.

തിരുവന്തപുരം അതിരൂപതയിലെ സെന്റ് ജേക്കബ് പുല്ലുവിള ഇടവകാംഗവും, കെ.സി.വൈ.എം. യൂണിറ്റിലെ അംഗവുമാണ് ഒളിംപ്യൻ...

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: ഇന്ത്യയെ പ്രതിനിധീകരിച്ച് 2021 ടോക്കിയോ ഒളിംപിക്സിൽ 4×400 മീറ്റർ മിക്സഡ് റിലേയിൽ പങ്കെടുത്ത ഒളിംപ്യൻ ശ്രീ.അലക്സ് ആന്റണിക്ക് കെ.സി.വൈ.എം. നെയ്യാറ്റിൻകര രൂപതാ സമിതിയുടെ നേതൃത്വത്തിൽ അനുമോദനങ്ങൾ. നെയ്യാറ്റിൻകര രൂപതാ കെ.സി.വൈ.എം. ഡയറക്ടർ ഫാ.റോബിൻ സി.പീറ്ററിന്റെ നേതൃത്വത്തിൽ ഒളിംപ്യന്റെ വീട്ടിലെത്തി മൊമെന്റോ നൽകിയും പൊന്നാട അണിയിച്ചുമാണ് അനുമോദനങ്ങളും ആദരവും അറിയിച്ചത്. തിരുവന്തപുരം അതിരൂപതയിലെ സെന്റ് ജേക്കബ് പുല്ലുവിള ഇടവകാംഗവും, കെ.സി.വൈ.എം. യൂണിറ്റിലെ അംഗവുമാണ് ഒളിംപ്യൻ ശ്രീ.അലക്സ് ആന്റണി.

യുവജനങ്ങൾ പ്രാർത്ഥനയെയും പഠനത്തെയും ചേർത്തു പിടിച്ചുകൊണ്ട്, തങ്ങളുടെ മറ്റ് കഴിവുകൾ തിരിച്ചറിയുകയും, പരിപോഷിപ്പിക്കുകയും ചെയ്യണമെന്ന് ശ്രീ അലക്സ് ആന്റണി യുവജനങ്ങളോടായി ആഹ്വാനം ചെയ്തു. 59-ാമത് ദേശീയ-അന്തർ സംസ്ഥാന സീനിയർ 400 മീറ്ററിൽ കേരളത്തിനുവേണ്ടി സ്വർണ്ണമെഡൽ ജേതാവായിരുന്ന അലക്സ്,‌ ടോക്കിയോ ഒളിംപിക്സിൽ 4×400 മീറ്റർ മിക്സഡ് റിലേ വിഭാഗത്തിലെ ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ കേരളത്തിനും ലത്തീൻ സമുദായത്തിനും കെ.സി.വൈ.എം. പ്രസ്ഥാനത്തിനും അഭിമാനതാരമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് കെ.സി.വൈ.എം. ഡയറക്ടർ ഫാ.റോബിൻ സി.പീറ്റർ പറഞ്ഞു.

കെ.സി.വൈ.എം. നെയ്യാറ്റിൻകര രൂപതാ പ്രസിഡന്റ്‌ ശ്രീ.ജോജി ടെന്നീസൻ, മണിവിള സഹവികാരി ഫാ.തോമസ്സ് ജൂസ്സ, രൂപതാ ട്രെഷറർ ശ്രീ.അനുദാസ്, ജനറൽ സെക്രട്ടറി ശ്രീ.മനോജ്‌ എസ്. എന്നിവർ സന്നിഹിതരായിരുന്നു.

മത്സ്യത്തൊഴിലാളിയായ ആന്റണിയുടെയും, സർജിയുടെയും മകനായ അലക്സ്‌ ആന്റണി ഇന്ത്യൻ എയർഫോഴ്സ് താരമാണ്. ജൂനിയർ നാഷണൽ, ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി, ഇന്റെർ സോൺ നാഷണൽ, സൗത്ത് സോൺ എന്നീ മത്സരങ്ങളിൽ നിരവധി തവണ സ്വർണ്ണമെഡൽ ജേതാവാണ്. നാഷണൽ ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ ജേതാവുമാണ്. ഇന്ത്യയ്ക്ക് വേണ്ടി ഗോവയിൽ നടന്ന ലുസഫോണിയ (അണ്ടർ പോർച്ചുഗീസ്) 4×400 മീറ്റർ റിലേയിലെ വെങ്കലമെഡൽ ജേതാവാണ്. ഇന്ത്യൻ ഗ്രാൻഡ് പ്രിക്സ് 5 നാഷണൽ മീറ്റിൽ 400 മീറ്ററിൽ കേരളത്തിന്‌ വേണ്ടി ഗോൾഡ് മെഡൽ ജേതാവായിരുന്നു.

vox_editor

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

4 hours ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

16 hours ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

18 hours ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

1 day ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

1 day ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

1 day ago