Categories: Kerala

കർഷക ദിനത്തിൽ ആലപ്പുഴ രൂപതയിലെ മൂന്ന് കർഷക വൈദീകർ

സ്വന്തം കൃഷി തോട്ടത്തിൽനിന്ന് വാഴക്കുലകൾ വെട്ടി വൈദീക വിദ്യാർത്ഥികൾക്ക്‌ നൽകി...

ജോസ് മാർട്ടിൻ

ആലപ്പുഴ: കർഷക ദിനത്തിൽ ശ്രദ്ധയാകർഷിച്ച് ആലപ്പുഴ രൂപതയിലെ മൂന്ന് വൈദീകർ. കൃഷിയെ സ്നേഹിച്ച് കേരള കാർഷിക വകുപ്പിന്റെ പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്തിലെ മാതൃകാ കർഷകനുള്ള അവാർഡ് നേടിയ പുന്നപ്ര വിയാനി പള്ളിവികാരി ഫാ.എഡ്വേഡ് പുത്തൻപുരക്കൽ, ചേർത്തല പ്രീസ്റ്റ്‌ ഹോമിലെ വിശ്രമജീവിതത്തിനിടയിലും കൃഷിയിൽ വ്യാപൃതരായ രൂപതയിലെ സീനിയർ വൈദീകരായ ഫാ.തമ്പി കല്ലുപുരയ്ക്കൽ, ഫാ.ഗാസ്പർ കോയിൽപ്പറമ്പിൽ എന്നിവരാണ് കർഷക വൈദീകർ.

സ്വന്തം കൃഷി തോട്ടത്തിൽനിന്ന് വാഴക്കുലകൾ വെട്ടി വൈദീക വിദ്യാർത്ഥികൾക്ക്‌ നൽകി കൃഷിയുടെ മഹത്വം പകർന്ന് നൽകിയതോടൊപ്പം ഈ പ്രായത്തിൽ തങ്ങൾക്കാമെങ്കിൽ തരിശായികിടക്കുന്ന ഇടങ്ങളിൽ ചെറിയ കൃഷികൾ ചെയ്ത് സ്വയംപര്യാപ്തത നേടാമെന്ന സന്ദേശവും വൈദീക വിദ്യാർത്ഥികൾക്ക് നൽകുകയായിരുന്നു മുതിർന്ന വൈദീകർ. ഇവർ ശുശ്രൂഷ ചെയ്ത ഇടവകകളിലെല്ലാം മണ്ണിനെസ്‌നേഹിച്ച് കൃഷിചെയ്ത് വാർത്തകളിൽ ഇടം നേടിയിരുന്നുവെന്നതും ശ്രദ്ദേയമാണ്.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

22 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

4 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

4 days ago