Categories: Diocese

ഭിന്നശേഷിയുള്ള കുട്ടികൾക്ക് കോവിഡ്-19 പ്രിവൻഷൻ കിറ്റും, വീൽചെയറും, വാക്കർ ഉപകരണങ്ങളും വിതരണം ചെയ്തു

ഭിന്നശേഷിക്കാരായ 200-ലധികം കുട്ടികൾക്ക് സാന്ത്വനമായ പദ്ധതി...

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നിഡ്‌സിന്റെ നേതൃത്വത്തിൽ ഭിന്നശേഷിയുള്ള കുട്ടികൾക്ക് കോവിഡ്-19 പ്രിവൻഷൻ കിറ്റും, വീൽചെയറും, വാക്കർ ഉപകരണങ്ങളും വിതരണം ചെയ്തു. നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി (നിഡ്സ്) കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഭിന്നശേഷിക്കാരായ 200-ലധികം കുട്ടികൾക്ക് സാന്ത്വനമായ പദ്ധതിയുടെ വിതരണോദ്ഘാടനം നെയ്യാറ്റിൻകര ലത്തീൻ രൂപതാ വികാരി ജനറൽ മോൺ. ജി.ക്രിസ്തുദാസ് നിർവഹിച്ചു.

ഭിന്നശേഷിക്കാരായ 175 കുട്ടികൾക്ക് മൂന്നുമാസത്തേക്കുള്ള സാനിറ്റെസർ, മാസ്ക്, ബാത്ത് സോപ്പ്, വാഷിംഗ് സോപ്പ് എന്നിവ അടങ്ങിയ കിറ്റും, 48 കുട്ടികൾക്ക് വീൽചെയർ, വാക്കർ തുടങ്ങിയ ഉപകരണങ്ങളും, ഫിസിയോ തെറാപ്പി ഉപകരണങ്ങളുമാണ് ലഭ്യമാക്കിയത്. നിഡ്സ് CBR ആനിമേറ്റർമാരായ ശ്രീ.ജയരാജ്, ശ്രീ.ശശികുമാർ എന്നിവരാണ് പദ്ധതിയുടെ പൂർത്തീകരണ വിതരണകർമ്മങ്ങൾക്ക് നേതൃത്വം നൽകിയത്.

നിഡ്സ് (NIDS) ഡയറക്ടർ ഫാ.രാഹുൽ ബി.ആന്റോ, ഫാ.ഡെന്നിസ് കുമാർ, പ്രോജക്ട് ഓഫീസർ ശ്രീ.മൈക്കിൾ, കമ്മീഷൻ സെക്രട്ടറി ശ്രീ.ദേവദാസ്, പുത്തൻകട NIDS യൂണിറ്റ് സെക്രട്ടറി ശ്രീ.യോഹന്നാൻ, സാഫല്യം അസോസിയേഷൻ പ്രസിഡന്റ് ശ്രീ.തങ്കമണി, കാട്ടാക്കട മേഖല ആനിമേറ്റർ ശ്രീമതി പ്രകാശി, ശ്രീ.ഫ്രാൻസിസ് (ഐശ്വര്യ SHG), ശ്രീമതി സൗമ്യ (സ്നേഹ SHG) എന്നിവർ സംസാരിച്ചു.

vox_editor

Recent Posts

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

1 day ago

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

3 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

3 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

4 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

5 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

7 days ago