Categories: Kerala

പുനലൂർ രൂപതാതല സിനഡ് നാളെ ആരംഭിക്കുന്നു

സിനഡിന്റെ ഭാഗമായി ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന വിപുലമായ പ്രവർത്തനങ്ങളും പഠനശിബിരങ്ങളും...

സ്വന്തം ലേഖകൻ

പുനലൂർ: ആഗോള കത്തോലിക്കാ സഭയിൽ ഒക്ടോബർ 2021 മുതൽ 2023 ഒക്ടോബർ വരെ നീണ്ടുനിൽക്കുന്ന സാധാരണ സിനഡിന്റെ ഭാഗമായി നടത്തുന്ന രൂപതാതല സിനഡിന് പുനലൂർ രൂപതയിൽ നാളെ (17/10/2021) ഞായറാഴ്ച്ച തുടക്കം കുറിക്കും. രൂപതാതല സിനഡിന്റെ ഉദ്ഘാടനം പുനലൂർ രൂപത മെത്രാൻ ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ പുനലൂർ സെന്റ് മേരീസ് കത്തീഡ്രലിൽ വച്ച് വൈകുന്നേരം 4 മണിക്ക് നിർവഹിക്കും.

രൂപതയിലെ വൈദികർ, സന്യസ്തർ, അജപാലനസമിതി അംഗങ്ങൾ, യുവജനങ്ങൾ, അല്മായപ്രതിനിധികൾ എന്നിവർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരുകർമ്മങ്ങളിലും ഉത്‌ഘാടന പരിപാടികളിലും പങ്കെടുക്കും. സിനഡാത്മാക സഭയിൽ സ്നേഹത്തോടും ഐക്യത്തോടും ഒരുമിച്ച് യാത്ര ചെയ്യാൻ സഭ ആഹ്വാനം ചെയ്യുന്ന സിനഡിൽ എല്ലാവരെയും ശ്രവിച്ചുകൊണ്ട് കൂട്ടായ്മയിലും പങ്കാളിത്തമനോഭാവത്തോടും കൂടെ ദൗത്യം നിർവഹിക്കുവാൻ എല്ലാവർക്കും കഴിയട്ടെയെന്ന് സഭ പഠിപ്പിക്കുകയാണ്.

സിനഡിന്റെ ഭാഗമായി ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന വിപുലമായ പ്രവർത്തനങ്ങളും പഠനശിബിരങ്ങളും രൂപത, ഫൊറോനാ, ഇടവക തലങ്ങളിൽ നടക്കുമെന്ന് പി.ആർ.ഒ. റവ.ഡോ.ക്രിസ്റ്റി ജോസഫ് അറിയിച്ചു.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

1 day ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

1 day ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

4 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago