Categories: Kerala

വരാപ്പുഴ അതിരൂപതയിൽ “ദമ്പതി ജൂബിലീ സംഗമം 2021”

ആശയ വിനിമയം കുടുംബ ബന്ധങ്ങള്‍ക്ക് അനിവാര്യമെന്ന് ആര്‍ച്ച് ബിഷപ്പ്...

ജോസ് മാർട്ടിൻ

കൊച്ചി: വരാപ്പുഴ അതിരൂപത വിവാഹ ജൂബിലി ആഘോഷിക്കുന്നവരുടെ ദമ്പതി സംഗമം നടത്തി, ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഉത്തമമായ കുടുംബജീവിതത്തിന് ദമ്പതികള്‍ തമ്മിലുള്ള ആശയവിനിമയം അനിവാര്യമാണെന്നും, ആധുനിക കുടുംബ ജീവിതത്തില്‍ ദമ്പതികള്‍ തമ്മിലുള്ള വ്യക്തിപരമായ ആശയവിനിമയം കുറഞ്ഞു വരുന്നതായും, കുടുംബജീവിതത്തില്‍ അങ്ങേ അറ്റത്തെ വ്യക്തി കേന്ദ്രീകൃതവാദം വര്‍ദ്ധിച്ചുകൊണ്ടിരിക്കയാണെന്നും, ഇത് കുടുംബ ബന്ധങ്ങളില്‍ വ്യാപകമായ അനിശ്ചിതത്വവും സംശയവും വളര്‍ത്തുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ആർച്ച് ബിഷപ്പ് പറഞ്ഞു.

ദമ്പതി ജൂബിലീ സംഗമ ദിനത്തിൽ ജൂബിലി ആഘോഷിക്കുന്ന ദമ്പതികള്‍ വിവാഹ ഉടമ്പടി നവീകരിച്ചു. ആര്‍ച്ച് ബിഷപ്പും ചാന്‍സലര്‍ ഫാ.എബിജിന്‍ അറക്കലും ദമ്പതികളെ ഉപഹാരം നല്‍കി ആദരിച്ചു. ഫാ.ജേക്കബ് മഞ്ഞളി ദമ്പതികള്‍ക്കായുള്ള ക്ലാസ് നയിച്ചു. വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷന്‍ ഡയറക്ടര്‍ ഫാ.പോള്‍സണ്‍ സിമേതി പരിപാടിയിൽ അദ്ധ്യക്ഷനായിരുന്നു.

ബി.സി.സി. ഡയറക്ടര്‍ ഫാ.ആന്റണി അറക്കല്‍, ഫാമിലി കമ്മീഷന്‍ സെക്രട്ടറി ജാണ്‍സണ്‍ പള്ളത്തുശ്ശേരി, കണ്‍വീനര്‍ റോയ് പാളയത്തില്‍, സിസ്റ്റര്‍ ജോസഫിന്‍ എന്നിവര്‍ പ്രസംഗിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഈ വര്‍ഷം മൂന്നുഘട്ടങ്ങളായാണ് ദമ്പതി സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. 2ഉം 3ഉം ഘട്ടങ്ങള്‍ 19-ന് രാവിലെയും ഉച്ചയ്ക്കുമായി കച്ചേരിപ്പടി ആശീര്‍ഭവന്‍ ഓഡിറ്റോറിയത്തില്‍ നടത്തുമെന്നും സംഘാടകർ അറിയിച്ചു.

vox_editor

Recent Posts

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

30 mins ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

1 day ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

4 days ago