Categories: Kerala

വാടയ്ക്കൽ കടപ്പുറത്തിന് സ്വർണ്ണ തിളക്കം

കേരള സർവകലാശാല കായികമേളയിൽ 200 മീറ്റർ ഓട്ടത്തിൽ വിജയ് നിക്സണ് ഒന്നാം സ്ഥാനം...

ജോസ് മാർട്ടിൻ

ആലപ്പുഴ: കേരള സർവകലാശാല കായികമേളയിൽ 200 മീറ്റർ ഓട്ടത്തിൽ വിജയ് നിക്സൺ സ്വർണം നേടി. ആലപ്പുഴ S.D. കോളേജ് വിദ്യാർത്ഥിയായ വിജയ്, ആലപ്പുഴ രൂപതയിലെ അറപ്പക്കൽ അമലോൽഭവ മാതാ ഇടവകാംഗമാണ്.

ആലപ്പുഴ വാടയ്ക്കൽ കടപ്പുറത്തെ ചൊരി മണലിൽ ഓടി പരിശീലിച്ച വിജയ് കേരളാ സർവ്വകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് 2021- ൽ
200 മീറ്ററിൽ സ്വർണ്ണവും, 100 മീറ്ററിൽ വെള്ളിയും, 4×100 മീറ്റർ റിലേയിൽ വെള്ളിയുംകരസ്ഥമാക്കി. കേരളാ സർവ്വകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് 2020-ൽ 100 മീറ്റർ, 200 മീറ്റർ ഓട്ട മത്സരങ്ങളിൽ ഇരട്ട സ്വർണ്ണവും കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ, ഡൽഹിയിൽ വച്ച് നടന്ന അണ്ടർ 23 നാഷണൽ മീറ്റിലും പങ്കെടുത്തിട്ടുണ്ട്.

മത്സ്യത്തൊഴിലാളിയായ നിക്സൺ, പരേതയായ ഫിലോമിന ദമ്പതികളാണ് മാതാപിതാക്കൾ. സഹോരൻ അജയ് നിക്സൺ.

പുന്നപ്ര സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ കായികാധ്യാപകനായിരുന്ന എബിൻ, ആലപ്പുഴ ലിയോ അക്കാദമിയിലെ ജോസഫ് ആന്റണി തുടങ്ങിയവരുടെ കീഴിലുള്ള ചിട്ടയായ പരിശീലനവും അവരുടെ പ്രോത്സാഹനങ്ങളുമാണ് തന്റെ വിജയത്തിന്റെ പിന്നിലെന്ന് വിജയ് പറഞ്ഞു. ഈ വിജയം കാണാൻ തന്റെ മാതാവ് ഇന്ന് തന്നോടൊപ്പം ഇല്ലെന്ന വേദന തുറന്നു പറഞ്ഞ വിജയ് ഈ ഗോൾഡ് അമ്മയ്ക്കുള്ളതാണെന്നും പറഞ്ഞു.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

1 day ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

1 day ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

5 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago