Categories: Kerala

“ജീവദായകം” രക്തദാന സേന രൂപീകരിച്ച് കെ.സി.വൈ.എം. കൊച്ചി രൂപത

കൊച്ചി ലൂർദ് ആശുപത്രിയുമായി സഹകരിച്ചാണ് പദ്ധതി...

ജോസ് മാർട്ടിൻ

കൊച്ചി: കെ.സി.വൈ.എം. കൊച്ചി രൂപതയുടെ നേതൃത്വത്തിൽ “ജീവദായകം” എന്ന പേരിൽ രക്തദാന സേന രൂപീകരിച്ചു. രൂപതാ സമിതി അംഗങ്ങൾ രക്തദാനം ചെയ്തു കൊണ്ട് തുടക്കം കുറിച്ചു.

കെ.സി.വൈ.എം. രൂപതാ പ്രസിഡന്റ് കാസി പൂപ്പന അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.സി.വൈ.എം. സംസ്ഥാന ജനറൽ സെക്രട്ടറി ബിച്ചു കുര്യൻ തോമസ് ലൂർദ് ആശുപത്രി ഡയറക്ടർ ഫാ.ഷൈജു അഗസ്റ്റിൻ തോപ്പിലിന് ലോഗോ കൈമാറി. കെ.സി.വൈ.എം. രൂപതാ ഡയറക്ടർ ഫാ.മെൽറ്റസ് കൊല്ലശ്ശേരി, ഫാ.സനീഷ് പുളിക്കപ്പറമ്പിൽ, ക്രിസ്റ്റി ചക്കാലക്കൽ, സിസ്റ്റർ ജോസ്ന, ജെയ്ജിൻ ജോയ്, ക്ലിൻറ്റൺ ഫ്രാൻസിസ്, ജോസ് പള്ളിപ്പാടൻ എന്നിവർ സന്നിഹിതരായിരുന്നു.

“രക്ത ദാനം മഹാ ദാനം” എന്ന സന്ദേശം ഉൾകൊണ്ട് കൊച്ചി ലൂർദ് ആശുപത്രിയുമായി സഹകരിച്ച് കൊച്ചി രൂപതയിലെ രക്തദാനത്തിന് സന്നദ്ധരായവരുടെ വിപുലമായ ഡാറ്റ തങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും അടിയന്തര ഘട്ടങ്ങളിൽ രക്തം ആവശ്യമുള്ളവർക്ക് തങ്ങളുമായി ഏത് സമയത്തും 94465 16042, 81296 70363 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും രൂപതാ പ്രസിഡന്റ് കാസി പൂപ്പന കാത്തലിക് വോക്സ്സിനോട്‌ പറഞ്ഞു.

vox_editor

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

1 day ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

2 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

2 days ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

2 days ago