Categories: Kerala

ദേവസഹായം മെഗാ ക്വിസ് 2022

ഹെറിറ്റേജ് കമ്മീഷൻ ചോദ്യബാങ്ക് മുൻകൂട്ടി നൽകുന്നതായിരിക്കും.

ജോസ് മാർട്ടിൻ

കൊച്ചി: കെ.ആർ.എൽ.സി.ബി.സി. ഹെറിറ്റേജ് കമ്മിഷനും, മതബോധന കമ്മിഷനും സംയുക്തമായി കേരളാ തലത്തിൽ ദേവസഹായം ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു. ഇടവക, സംസ്ഥാന തലങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന മത്സരങ്ങളിൽ 10 വയസ്സ് മുതൽ 16 വയസ്സ്‌ വരെയുള്ള വിദ്യാർത്ഥികൾക്കും, 17 വയസ്സിന് മുകളിലുള്ള അൽമായർ, വൈദീകർ, സന്യസ്തർ, സന്യാസിനിമാർക്കും പങ്കെടുക്കാവുന്നതാണ്.

ഓരോ വിഭാഗത്തിനും പ്രത്യേകം സമ്മാനങ്ങൾ നൽകുമെന്നും ദേവസഹായത്തിന്റെ ജനനം, ജീവിതം, ക്രൈസ്തവനായി മാറിയ ദേവസഹായത്തിന്റെ വിശ്വാസ ജീവിതം, രക്ത സാക്ഷിത്വം, വിശുദ്ധ പദവി നടപടിക്രമങ്ങൾ, വിശുദ്ധ പദവിപ്രഖ്യാപനം, തിരുവിതാംകൂറിൽ 18-ാം നൂറ്റാണ്ടിലെ മത-സാമൂഹ്യ-രാഷ്ട്രീയ സംവിധാനങ്ങൾ, സാഹചര്യങ്ങൾ, ദേവസഹായത്തെക്കുറിച്ച് രചിക്കപ്പെട്ട ഗ്രന്ഥങ്ങൾ, കലാരൂപങ്ങൾ എന്നിവയെ ആസ്പദമാക്കിയാണ് ക്വിസ്സ് ചോദ്യങ്ങൾ ഉണ്ടാവുകയെന്നും ഹെറിറ്റേജ് കമ്മീഷൻ സെക്രട്ടറി റവ.ഡോ.ആന്റണി ജോർജ് പാട്ടപ്പറമ്പിൽ അറിയിച്ചു. ഹെറിറ്റേജ് കമ്മീഷൻ ചോദ്യബാങ്ക് മുൻകൂട്ടി നൽകുന്നതായിരിക്കും.

മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് ഇടവക മതബോധന സമിതികൾ വഴിയോ, ഗൂഗിൾ ഫോം ലിങ്കിലൂടെയോ പേര് 2022 മെയ് 10 വരെ രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ ഫീസ്: 50 രൂപ

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ഫാ.സിൽവസ്റ്റർ കുരിശ്: 8848393001
ഇഗ്‌നേഷ്യസ് തോമസ്: 9446326183

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

1 day ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

1 day ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

3 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

5 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago