Categories: Kerala

ഉണ്ണിഈശോ ഡോളോ ഗുളികയില്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കേര്‍ഡ്

കെ എസ് കൃഷ്ണലാലിനാണ് ഈ അപൂര്‍വ്വ അംഗീകാരം ലഭിച്ചത്.

അനില്‍ ജോസഫ്

കൊച്ചി : സാധാരണക്കാര്‍ക്കുള്‍പ്പെടെ ഏറെ സുപരിചിതമായ പാരസെറ്റമോളിന്‍റെ ഡോളോ 650 ഗുളികയില്‍ ഉണ്ണിയേശുവിന്‍റെ രൂപം നിര്‍മ്മിച്ച് ഇന്ത്യാബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി കൊച്ചിക്കാരന്‍.

കലാസംവിധായകനും ചിത്രകാരനും മഴവില്‍ മനോരമയിലെ കലാസംവിധായകനുമായ കെ എസ് കൃഷ്ണലാലിനാണ് ഈ അപൂര്‍വ്വ അംഗീകാരം ലഭിച്ചത്. വേള്‍ഡ് ഫസ്റ്റ് കാപ്സ്യൂള്‍ സ്ക്കള്‍പ്ച്ച്വര്‍ കാറ്റഗറിയിലാണ് കൃഷ്ണലാലിന്‍റെ നേട്ടം. കൃഷ്ണലാല്‍ മിനിയേച്ചര്‍ ശില്‍പകലയിലെ പരീക്ഷണത്തിലൂടെ ഗുളികയില്‍ നിര്‍മ്മിച്ച ഉണ്ണിയേശുവിന്‍റെ രൂപം അടുത്ത എഡിഷനില്‍ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടം പിടിക്കും.

14 മില്ലിമീറ്റര്‍ ഉയരവും 11 മില്ലിമീറ്റര്‍ വീതിയമുളള ഗുളികയില്‍ ശില്‍പ്പനിര്‍മ്മാണം കൃഷ്ണലാലിന് വെല്ലുവിളിയായിരുന്നു. മിനിയേച്ചര്‍ രൂപങ്ങളോടുളള താല്‍പര്യവും നിര്‍മാണത്തിലെ സൂഷ്മതയുമാണ് കൃഷ്ണലാലിനെ ആകര്‍ഷിച്ചത.് ഡോളോ 650 ഗുളികയില്‍ പണിയാരംഭിച്ചത് ഡോളോക്ക് കുട്ടികളുടെ കിടക്കയുടെ ആകൃതിയിലുള്ള സാദൃശ്യമാണ്.

ശില്‍പ്പ നിര്‍മ്മാണത്തില്‍ അക്യുപഞ്ചറിന് ഉപയോഗിക്കുന്ന സൂചിയും ശസ്ത്രക്രിയയ്ക്കുള്ള കത്തിയും ആയിരുന്നു പണിയായുധങ്ങള്‍. അതിസൂക്ഷ്മ നിര്‍മ്മാണത്തിന് കണ്ണില്‍ ലെന്‍സ് പിടിപ്പിച്ച് 4 മണിക്കൂര്‍ കൊണ്ട് ഗുളികയില്‍ ഉണ്ണിയേശുപിറന്നു.

ചുമര്‍ചിത്ര രംഗത്തും കാരിക്കേച്ചര്‍രംഗത്തും ചിത്രരചനയിലും പരിചിതനായ കൃഷ്ണലാല്‍ തീരെച്ചെത്തിയ വസ്തുക്കളില്‍ ശില്പനിര്‍മ്മാണം ഈയിടെയാണ് ആരംഭിച്ചത്.

vox_editor

Recent Posts

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

1 day ago

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

3 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

3 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

4 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

5 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

7 days ago