Categories: Kerala

കേരള സർക്കാരിന്റെ മദ്യ നയത്തിനെതിരെ ആഞ്ഞടിച്ച് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

സംസ്ഥാനം നിക്ഷേപ സൗഹൃദമാക്കാന്‍ കുടിയന്മാരെ സൃഷ്ടിക്കുന്നത് ബാലിശമായ ചിന്താഗതി യൂഹാനോന്‍ മാര്‍.തെയഡോഷ്യസ്

ജോസ് മാർട്ടിൻ

കൊച്ചി: കേരള സർക്കാരിന്റെ അത്യന്തം വിനാശകരമായ മദ്യ നയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് സർക്കാരിനോട്‌ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ആവശ്യം. വകതിരിവും, വിവേചനവുമില്ലാത്ത സമീപനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഒരു തലമുറയുടെ ജീവനും സ്വത്തിനും ആരോഗ്യത്തിനും പുല്ലുവില കൊടുക്കുന്ന സമീപനമാണിതെന്നും മദ്യാസക്തിയിലേക്ക് ജനത്തെ തള്ളിവിടുന്ന ഈ സംസ്‌ക്കാരത്തെ നവോത്ഥാനം എന്ന് എങ്ങനെ വിളിക്കാന്‍ കഴിയുമെന്നും പത്രക്കുറിപ്പിലൂടെ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ചോദിക്കുന്നു.

വീടുകളും, തൊഴിലിടങ്ങളും മദ്യശാലകളായാല്‍ നാടെങ്ങെനെ രക്ഷപ്പെടുമെന്ന പൊതുബോധം സൃഷ്ടിക്കപ്പെടാൻ ശ്രമിക്കുന്നത് തികച്ചും അപലപനീയമാണെന്ന് മദ്യവിരുദ്ധ സമിതി വിവരിക്കുന്നു. സുബോധം നഷ്ടപ്പെട്ടവരെക്കൊണ്ട് സൃഷ്ടിക്കേണ്ട ഒന്നാണോ കേരളത്തിന്റെ നവോത്ഥാനമെന്നും സംസ്ഥാനം നിക്ഷേപ സൗഹൃദമാക്കാന്‍ കുടിയന്മാരെ സൃഷ്ടിക്കുക എന്നത് എത്ര ബാലിശമായ ചിന്താഗതിയാണെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ചെയർമാൻ യൂഹാനോന്‍ മാര്‍.തെയഡോഷ്യസ് പ്രതികരിക്കുന്നു.

സര്‍ക്കാരിന്റെ വിനാശകരമായ മദ്യ നയത്തെ കേരള കത്തോലിക്കാ സഭയിലെ 32 രൂപതകളും കേരള സമൂഹവും നഖശിഖാന്തം എതിര്‍ക്കുന്നുവെന്നും കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതി പത്രകുറിപ്പിൽ അറിയിച്ചു.

പത്രകുറിപ്പിന്റെ പൂർണ്ണരൂപം:

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

14 mins ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

4 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

1 day ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago