Categories: Kerala

മുപ്പത്തിനാല് വർഷങ്ങളായി ദു:ഖസാന്ദ്രമായ മരമണിമുഴക്കി ജസ്റ്റിൻ മാസ്

സാധാരണ ഉപയോഗിക്കുന്ന ഓട്ടുമണികൾക്ക് ദു:ഖഭാവം നൽകുവാൻ സാധിക്കുന്നില്ല എന്നതിനാലാണ് മരമണികൾക്ക് രൂപം നൽകിയത്...

ജോസ് മാർട്ടിൻ

ആലപ്പുഴ: ദുഖവെള്ളിയാച്ച ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രൽ ദേവാലയത്തിലെ ശോകസാന്ദ്രമായ നഗരികാണിക്കൽ പ്രദിക്ഷണവേളയിൽ മുപ്പത്തിനാല് വർഷങ്ങളായി പാസ്ക്ക് രൂപത്തിന് മരമണിമുഴക്കുന്നത് ജസ്റ്റിൻ മാസാണ്. സുഹൃത്തുക്കൾക്കൊപ്പം താൻ ഇത് ഒരു നേർച്ചയായി തുടരുകയാണെന്ന് ജസ്റ്റിൻ മാസ് കാത്തലിക് വോക്സ്സിനോട്‌ പറഞ്ഞു.

കുഞ്ഞുനാൾ മുതൽ മരണിയുടെ പ്രത്യേകതയും, ശബ്ദവും അദ്ദേഹത്തെ ഏറെ സ്വാധീച്ചിരുന്നുവെന്നും 1988-ൽ ഈട്ടി തടിയിൽ മരപണിക്കാരനെ കൊണ്ട് അദ്ദേഹം ഒരു മരമണി നിർമ്മിച്ചിരുന്നു. ഒൻപത് മരമണി വരെ ഇപ്പോൾ സ്വന്തമായി അദ്ദേഹത്തിന്റെ പക്കലുണ്ട്. മരമണിയുടെ പ്രത്യേകത അതിന്റെ ശബ്ദത്തിലാണെന്നും, ഈട്ടി തടിയിൽ നിർമ്മിക്കുന്ന മരമണികൾക്ക് മാത്രമേ ആ പ്രത്യേക ശബ്ദം ലഭിക്കുകഉള്ളുവെന്നും ജസ്റ്റിൻ മാസ് പറയുന്നു.

മരമണികളുടെ ചരിത്രം:
ക്രൈസ്തവ ദേവാലയങ്ങളിൽ പെസഹാവ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിൽ ഉപയോഗിക്കുന്ന തടി കൊണ്ട് നിർമ്മിച്ച മരമണികൾക്ക് നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവുമുണ്ട്. പതിമൂന്നാം നൂറ്റാണ്ടിൽ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയാണ് ഇവ ആദ്യമായി നിർമ്മിച്ചത്. സാധാരണ ഉപയോഗിക്കുന്ന ഓട്ടുമണികൾക്ക് ദു:ഖഭാവം നൽകുവാൻ സാധിക്കുന്നില്ല എന്നതിനാലാണ് അദ്ദേഹം മരമണികൾക്ക് രൂപം നൽകിയത്. പിന്നീട് പീഡാനുഭവ രംഗങ്ങളിലും ഇവ ഉപയോഗിച്ചുതുടങ്ങി.

സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള മിഷണറിമാരാണ് കേരളത്തിൽ ഇവ കൊണ്ടുവന്നതെന്നും, വിശുദ്ധ ഫ്രാൻസിസ് സേവ്യറാണ് മരമണി ഭാരതത്തിൽ പ്രചരിപ്പിച്ചതെന്നും പറയപ്പെടുന്നു.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

3 hours ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

7 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

1 day ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago