Categories: Kerala

കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തില്‍ ദേവസഹായം വിശുദ്ധപദവി ആഘോഷം ശനിയാഴ്ച മുതല്‍

കൊച്ച് പളളിയിലെ വിശുദ്ധ അന്തോണീസിന്‍റെ തിരുസ്വരൂപം ദേവസഹായം പിളള സമര്‍പ്പിച്ചതാണ്.

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: തെക്കിന്‍റെ കൊച്ച് പാദുവ എന്നറിയപ്പെടുന്ന കമുകിന്‍കോട് വിശുദ്ധ അന്തോണീസ്ദേവാലയത്തില്‍ വാഴ്ത്തപെട്ട ദേവസഹായം പിളളയുടെ വിശുദ്ധ പദവി അഘോഷങ്ങള്‍ക്ക് ശനിയാഴ്ച കൊടിയേറും. തീര്‍ഥാടനകേന്ദ്രമായ കൊച്ച് പളളിയിലെ വിശുദ്ധ അന്തോണീസിന്‍റെ തിരുസ്വരൂപം ദേവസഹായം പിളള സമര്‍പ്പിച്ചതാണ്.

രക്തസാക്ഷിയ വാഴ്ത്തപ്പെട്ട ദേവസഹായം പിളളയുടെ സ്മരണക്കായി നടത്തുന്ന രക്തദാന നേര്‍ച്ചയുടെ ഉദ്ഘാടനം രാവിലെ 8.30 ന് നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍. ജി ക്രിസ്തുദാസ് നിര്‍വ്വഹിക്കും. വൈകിട്ട് 5.30 ന് ഇടവക വികാരി ഫാ.ജേയ് മത്യാസ് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും. തുടര്‍ന്ന് തിരുവനന്തപുരം അതിരൂപത വികാരി ജനറല്‍ മോണ്‍. സി .ജോസഫ് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന സമൂഹ ദിവ്യബലി.

വിശുദ്ധ പദവി പ്രഖ്യാപന ദിനമായ ഞായര്‍ രാവിലെ 8.30 ന് കൊല്ലം മുന്‍ ബിഷപ്പ് സ്റ്റാന്‍ലി റോമന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലി അതേ സമയം തന്നെ തിരുവനന്തപുരത്തെ പാളയം സെന്‍റ് ജോസഫ് മെട്രോപോളിറ്റന്‍ ദേവാലയത്തില്‍ നിന്ന് ദേവാസഹായംപിളളയുടെ തുരുശേഷിപ്പും തിരുസ്വരൂപവും വഹിച്ച് കൊണ്ടുളള വാഹന പ്രദക്ഷിണത്തിന് തുടക്കമാവും.

വൈകിട്ട് 5 ന് നടക്കുന്ന സമൂഹ ദിവ്യബലിക്ക് മോണ്‍.റൂഫസ് പയസലിന്‍ മുഖ്യകാര്‍മ്മികനാവും. തിങ്കളാഴ്ച വൈകിട്ട് 6 ന് സമൂഹ ദിവ്യബലിക്ക് ഫാ.ലെനില്‍ ഫെര്‍ണാണ്ടസ് മുഖ്യ കാര്‍മ്മികനാവും.

തിരുനാളിന്‍റെ സമാപന ദിനമായ ചൊവ്വാഴ്ച രാവിലെ 10 ന് നടക്കുന്ന ദിവ്യബലിക്ക് ഇടവക വികാരി ഫാ. ജോയി മത്യാസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും വൈകിട്ട് 5 ന് ദേവാസഹായം പിളളയുടെ തിരുസ്വരൂപവും വഹിച്ച് കൊണ്ടുളള പ്രദക്ഷിണം, വൈികിട്ട് 6 ന് തിരുവനന്തുരം അതിരൂപത സഹായ മെത്രാന്‍ ഡോ. ആര്‍ ക്രിസ്തുദാസ് മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലി.

വൈകിട്ട് 7.30 ന് നടക്കുന്ന പൊതുസമ്മേളനം സ്പീക്കര്‍ എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

2 hours ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

6 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

1 day ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago