Categories: Kerala

കടലിന്റെ മക്കൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുനമ്പത്ത് നിന്നും വിഴിഞ്ഞത്തേക്ക്‌ സൈക്കിളിൽ

ഇന്ന് രാവിലെ മുനമ്പത്ത് നിന്നും സൈക്കിളിൽ വിഴിഞ്ഞത്തേക്ക്‌ ഐക്യദാർഢ്യയാത്ര ആരംഭിച്ചു...

ജോസ് മാർട്ടിൻ

മുനമ്പം: കോട്ടപ്പുറം രൂപതാ വൈദീകനും മുനമ്പം തിരുകുടുംബ ദേവാല ഇടവകവികാരിയുമായ ഫാ.രൂപേഷ് മൈക്കിൾ കളത്തിൽ വിഴിഞ്ഞത്തെ കടലിന്റെ മക്കളുടെ അതിജീവന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്കൊണ്ട് ഇന്ന് രാവിലെ മുനമ്പത്ത് നിന്നും സൈക്കിളിൽ വിഴിഞ്ഞത്തേക്ക്‌ ഐക്യദാർഢ്യയാത്ര ആരംഭിച്ചു. ഐക്യദാർഢ്യയാത്ര കെ.ആർ.എൽ.സി.സി. സെക്രട്ടറി പി.ജെ.തോമസ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

ഐക്യദാർഢ്യ സന്ദേശ യാത്രയ്ക്ക് ചെറായി ജംഗ്ഷനിൽ കെ.സി.വൈ.എം. കോട്ടപ്പുറം രൂപതാ സമിതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പ്രസിഡൻറ് പോൾ ജോസ്, ഡയറക്ടർ ഫാ.ആന്റെൺ ഇലഞ്ഞിക്കൽ, ജനറൽ സെക്രട്ടറി റേച്ചൽ ക്ലീറ്റസ്, വൈസ് പ്രസിഡന്റ് ആൽബിൻ കെ.എഫ്., ട്രഷറർ ജൻസൻ ആൽബി, എക്സിക്യൂട്ടീവ് അംഗം സോളമൻ എന്നിവർ ചേർന്നാണ് സ്വീകരണം നൽകി അഭിവാദ്യങ്ങൾ അർപ്പിച്ചത്.

വൈപ്പിൻ ജെങ്കാർ കടന്ന് അരൂർ, ആലപ്പുഴ വഴി വൈകീട്ട് 7 അമ്പലപ്പുഴയിൽ എത്തുമെന്നും രാത്രി അവിടെ വിശ്രമിച്ചതിന് ശേഷം പിറ്റേന്ന് രാവിലെ 5.30-ന് യാത്ര തുടരാനുമാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഒരു മണിക്കൂറിൽ 10 KM കവർ ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഫാ.രൂപേഷ് കാത്തലിക് വോക്സ്സിനോട്‌ പറഞ്ഞു.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

10 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago