Categories: Kerala

വനാവകാശനിയമം പോലെ തീരാവകാശ നിയമം രൂപീകരിക്കണം; സി.ആർ. നീലകണ്ഠൻ

മൂലമ്പിള്ളിക്കാർക്കുണ്ടായ അവഗണനകൾ വിഴിഞ്ഞത്തുണ്ടാകാൻ അനുവദിക്കരുത്.

സ്വന്തം ലേഖകൻ

കൊച്ചി: രാജ്യത്ത് ആദിവാസികൾക്കുള്ള വനാവകാശ നിയമം പോലെ തീരാവകാശ നിയമം രൂപപ്പെടുത്തി മത്സ്യത്തൊഴിലാളികളുടേയും തീരവാസികളുടേയും ജീവനും സ്വത്തിനു സംരക്ഷണം നൽകാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ അഭിപ്രായപ്പെട്ടു. വിഴിഞ്ഞം തീരദേശസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മൂലമ്പിള്ളിയിൽ നിന്നും വിഴിഞ്ഞത്തേക്ക് നടത്തുന്ന ജനബോധന യാത്രയുടെ രണ്ടാം ദിവസത്തെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂലമ്പിള്ളിക്കാർക്കുണ്ടായ അവഗണനകൾ വിഴിഞ്ഞത്തുണ്ടാകാൻ അനുവദിക്കരുത്. സാമ്പത്തിക, പാരിസ്ഥിതിക, സാമൂഹ്യ ആഘാത പഠനങ്ങൾ നടത്താത്ത വികസന പദ്ധതികൾ നടപ്പിലാക്കുന്നത് നാടിന് ഗുണകരമാകില്ല. വിഴിഞ്ഞം പദ്ധതി തീരത്തിന് മാത്രമല്ല കേരളത്തിന് തന്നെ വിനാശകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊച്ചി രൂപത വികാരി ജനറൽ മോൺ. ഷൈജു പര്യത്തുശേരി അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ ജോസഫ് ജൂഡ് വിഷയാവതരണം നടത്തി. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ.തോമസ് തറയിൽ നയപ്രഖ്യാപനം നടത്തി. വൈസ് ക്യാപ്റ്റൻ അഡ്വ. ഷെറി ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി. വർക്കേഴ്സ് ഇൻഡ്യ ദേശീയ പ്രസിഡന്റ് ജോയ് ഗോതുരുത്ത്, കെഎൽസിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എ. ഡാൽഫിൻ, രൂപത അല്മായ കമ്മീഷൻ ഡയറക്ടർ ഫാ.ആന്റണി കുഴിവേലി, പി.ജെതോമസ്, പൈലി ആലുങ്കൽ, ജോസഫ് മാർട്ടിൻ, മെറ്റിൽഡ മൈക്കിൾ, കർമലി സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു. ഫാ.സേവ്യർ ചിറമേൽ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ അരൂർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച വാഹനപ്രചരണ ജാഥ കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ.തോമസ് ഉദ്ഘാടനം ചെയ്തു. എരമല്ലൂർ, എഴുപുന്ന, കുമ്പളങ്ങി, തോപ്പുംപടി വഴി ഫോർട്ടുകൊച്ചിയിൽ സമാപിച്ചു.

കെഎൽസിഎ രൂപത ജനറൽ സെക്രട്ടറി ബാബു കാളിപ്പറമ്പിൽ, ട്രഷറർ ജോബ് പുളിക്കൽ, കെഎൽസിഡബ്ല്യു ആലപ്പുഴ രൂപത പ്രസിഡന്റ് ബീന പോൾ, കെഎൽസിഎ കോട്ടപ്പുറം രൂപത പ്രസിഡന്റ് അലക്സ് താളുപാടത്ത്, ടി. എക്സ്. ജോസി, മോളി മൈക്കിൾ, കാസിപൂപ്പന, ആൽബി ഗൊൺസാൽവസ്, ജാഥാ അംഗങ്ങളായ ഫാ. ജിജു അറക്കത്തറ, ഫാ.ഷാജ് കുമാർ, സിബി ജോയ്, വിൻസ് പെരിഞ്ചേരി, സിബി ജോയ്, ബേസിൽ മുക്കത്ത്, ജസ്റ്റീന ഇമ്മാനുവൽ എന്നിവർ പ്രസംഗിച്ചു.

vox_editor

Recent Posts

തകര്‍ക്കപെട്ട പളളിക്കൂളളില്‍ ആര്‍ച്ച് ബിഷപ്പ് മുട്ട്കുത്തി പ്രാര്‍ഥിച്ചു.

  സ്വന്തം ലേഖകന്‍ ഇംഫാല്‍ : ഇത് ഹൃദയ ഭേദകമായ മണിപ്പൂരിന്‍റെ ചിത്രം. കഴിഞ്ഞ ദിവസം ഇംഫാന്‍ ആര്‍ച്ച് ബിഷപ്പ്…

40 mins ago

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

2 days ago

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

4 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

4 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

5 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

6 days ago