Categories: Kerala

ഗോദാവരി നദിയില്‍ മുങ്ങികാണാതായ ടോണിയച്ചന്‍റെ മൃതദേഹം ലഭിച്ചു

ഇന്നലെ അര്‍ദ്ധ രാത്രി 11.30 തോടെയാണ് ഫാ.ടോണി സൈമന്‍റെ മൃതദേഹം ലഭിച്ചത്.

സ്വന്തം ലേഖകന്‍

കോട്ടയം : ഗേദാവരി നദിയില്‍ മുങ്ങി കാണാതായ ഫോ.ടോണി സൈമന്‍റെ മൃതദേഹം കണ്ടെടുത്തു. ഇന്നലെ അര്‍ദ്ധ രാത്രി 11.30 തോടെയാണ് ഫാ.ടോണി സൈമന്‍റെ മൃതദേഹം ലഭിച്ചത്.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെ നദിയില്‍ ഒഴുക്കില്‍പെട്ട പത്തനംതിട്ട സ്വദേശി ബ്രദര്‍ ബിജോ തോമസിനെ രക്ഷിക്കുന്നതിനിടെയാണ് ഫാ.ടോണി മുങ്ങി താണത്. തിങ്കളാഴ്ച ബ്രദര്‍ ബിജോയുടെ മൃതദേഹം ലഭിച്ചെങ്കിലും നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ടോണിയച്ചന്‍റെ മൃതദേഹം ലഭിക്കുന്നത്.

 

കോട്ടയം കൈപ്പുഴ സെന്‍റ് ജോര്‍ജ് വി.എച്ച്.എസ്.എസിലെ റിട്ടേയര്‍ഡ് അധ്യാപകന്‍ സൈമണ്‍ പുല്ലാടന്‍റെ മകനാണ് ഫാ.ടോണി സൈമണ്‍. 2006 ലാണ് ഫാ. ടോണി സെമിനാരിയില്‍ ചേരുത്. 2019 ല്‍ അച്ചന്‍ നിത്യവൃദവാഗ്ദാനം നടത്തി. കോട്ടയം അതിരൂപതയിലെ സെന്‍റ് ജോര്‍ജ്ജ് കൈപ്പുഴ ഇടവകയില്‍ പുല്ലാട്ട്’്കാലായില്‍ സൈമണ്‍ പുല്ലാടന്‍റെയും മറിയാമ്മസൈമന്‍റെയും നാല്മക്കളില്‍ മൂന്നാമത്തെ മകനായാണ് ഫാ.ടോണി.

2019 നവംബര്‍ 18 നായിരുന്നു ടോണിയച്ചന്‍റെ പൗരോഹിത്യ സ്വീകരണം. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് ടോണിയച്ചച്ചന്‍റെ മൃതസംസ്ക്കാര ശുശ്രൂഷ നിശ്ചയിച്ചിരിക്കുന്നത്. വൈദികനൊപ്പം നദിയില്‍ മുങ്ങി മരിച്ച വൈദിക വിദ്യാര്‍ഥി ബ്രദര്‍ ബിജോയുടെ മൃതസംസ്കാര ശുശ്രൂഷ ഇന്ന് ഉച്ചക്ക് ശേഷം 2.30 ന് നടക്കും.

 

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

2 hours ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

6 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

1 day ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago