Categories: Kerala

കേരള കത്തോലിക്കാ സഭ എന്നും വികസനത്തിനൊപ്പം; കെ.സി.ബി.സി.

പ്രത്യാശയിലും സന്തോഷത്തിലും കൂട്ടായ ആലോചനയിലും സഭയുടെ അടിസ്ഥാന കാഴ്ചപ്പാടിലും ശുശ്രൂഷ നിർവഹിക്കും: കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ബാവ

ജോസ് മാർട്ടിൻ

കൊച്ചി: തുറമുഖങ്ങള്‍ ഉള്‍പ്പടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സഭ ഒരിക്കലും എതിരല്ലെന്നും, വിഴിഞ്ഞം തുറമുഖത്തിന് നേരത്തെയും സഭ എതിരായിരുന്നില്ലെന്നും തുറമുഖം വരുമ്പോൾ അവിടെ വസിക്കുന്ന ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് സഭാസംവിധാനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതെന്നും കേരള കാത്തലിക്ക് ബിഷപ്‌സ് കോൺഫറൻസ് (കെ.സി.ബി.സി.). കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളും തീരവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകളെ ചൂണ്ടിക്കാട്ടി അവരുടെ ആവശ്യങ്ങളോടു ചേര്‍ന്നു നിന്നുവെന്നും കെ.സി.ബി.സി. ചൂണ്ടിക്കാട്ടി.

ഇപ്പോൾ ചർച്ചകളിലൂടെ സമവായത്തിലേക്കെത്തുന്നതിനായി കഴിഞ്ഞ സാഹചര്യത്തിൽ തീരുമാനങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ നടപടികള്‍ ഉണ്ടാവുകയും തീരവാസികളുടെ പുനരധിവാസം സംബന്ധിച്ച് അതിനുള്ള മോണിട്ടറിംഗ് കമ്മിറ്റി അടക്കമുള്ള കാര്യങ്ങളില്‍ സമയബന്ധിതമായ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവണമെന്നും കെ.സി.ബി.സി. ആവശ്യപ്പെടുന്നു.

പ്രത്യാശയിലും സന്തോഷത്തിലും കൂട്ടായ ആലോചനയിലും സഭയുടെ അടിസ്ഥാന കാഴ്ചപ്പാടിലും ശുശ്രൂഷ നിര്‍വഹിക്കാനുള്ള നിയോഗമാണ് കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട തനിക്കും സഹശുശ്രൂഷകര്‍ക്കുമുള്ളതെന്ന് സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. സങ്കീര്‍ണമായ കാലഘട്ടത്തില്‍ കൂട്ടായ ആലോചനകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും വിവിധ വിഷയങ്ങളിലുള്ള സഭയുടെ കാഴ്ചപ്പാടുകള്‍ പ്രതിഫലിപ്പിക്കാനാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

vox_editor

Recent Posts

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

12 hours ago

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

2 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

3 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

4 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

4 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

6 days ago