Categories: Kerala

നെയ്യാറ്റിന്‍കര രൂപതയുടെ പുതിയ കത്തീഡ്രല്‍ ദേവാലയത്തന് നാളെ തറക്കല്ലിടും

നെയ്യാറ്റിന്‍കര അമലോത്ഭവമാതാ ദേവാലയം കത്തീഡ്രലായി ജോണ്‍പോള്‍ 2-ാമന്‍ പാപ്പ പ്രഖ്യാപിച്ചത് 1996 ല്‍

അനില്‍ ജോസഫ്

നെയ്യാറ്റിന്‍കര : നെയ്യാറ്റില്‍കര രൂപതയുടെ പുതിയ കത്തീഡ്രല്‍ ദേവാലയത്തിന് നാളെ തറക്കല്ലിടും. നെയ്യാറ്റിന്‍കര രൂപതാ ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ നാളെ രാവിലെ അര്‍പ്പിക്കുന്ന ദിവ്യബലിയെ തുടര്‍ന്നാണ് തറക്കില്ലിടല്‍ കര്‍മ്മം നിര്‍വ്വഹിക്കുന്നത്.

വികാരിജനറല്‍ മോണ്‍.ജി ക്രിസ്തുദാസും രൂപതയിലെ എപ്പിസ്കോപ്പല്‍ വികാരിമാരും വൈദികരും സന്യസ്തരും തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കും. 1644 ല്‍ അലങ്കാര മാതാവിന്‍റെ പേരില്‍ ഇശോ സഭാ വൈദികര്‍ ആരംഭിച്ച ദേവാലയം 1908 ലാണ് അമലോത്ഭവ മാതാവിന്‍റെ പേരില്‍ പുന:ര്‍നാമകരണം ചെയ്യുന്നത്.

ദേവാലയം സ്ഥാപിക്കുന്ന കാലത്ത് കൊച്ചിരൂപതക്ക് കീഴിലായിരുന്നു പില്‍ക്കാലത്ത് കൊല്ലത്തിന്‍റെയും തുടര്‍ന്ന് തിരുവനന്തപുരം നെയ്യാറ്റിന്‍കര രൂപതകളുടെ ഭാഗമായി മാറുകയായിരുന്നു. നെയ്യാറ്റിന്‍കര രൂപതയിലെ ഏറ്റവും പുരാതനമായ ദേവാലയത്തിന്‍റെ കീഴിലായിരുന്നു വ്ളാത്താങ്കര , കാരക്കാമണ്ഡപം,ബാലരാമപുരം, കമുകിന്‍കോട്, അമരവിള ദേവാലയങ്ങള്‍ .

ആദ്യമുണ്ടായിരുന്ന അലങ്കാരമാതാ പളളിക്ക് പകരം 1908 ല്‍ പണിത അമലോത്ഭവമാതാ ദേവാലയം അന്നത്തെ കൊല്ലം ബിഷപ്പായിരുന്ന ബിഷപ്പ് ബന്‍സിഗറിന്‍റെ നേതൃത്വത്തില്‍ പണിത ആദ്യദേവാലയമായിരുന്നു. തിരുവനന്തപുരം രൂപത വിഭജിച്ച് നെയ്യാറ്റിന്‍കര രൂപത സ്ഥാപിച്ചതോടെയാണ് നെയ്യാറ്റിന്‍കര രൂപതയുടെ കത്തീഡ്രല്‍ ദേവാലയമായി നെയ്യാറ്റിന്‍കര അമലോത്ഭവമാതാ ദേവാലയത്തെ പ്രഖ്യാപിക്കുന്നത്.

2018 ലാണ് പുനരുദ്ധാരണത്തിന്‍റെ ഭാമമായി ദേവാലയം പൊളിച്ചത്. 14,000 (പതിനാലായിരം) ചതുരശ്ര അടിയില്‍ രണ്ടു നിലകളിലായാണ് പുതിയ ദേവാലയം പണിയുന്നത്. ഗോഥിക് ശൈലിയില്‍ രൂപകല്‍പ്പന ചെയ്യ്തിരിക്കുന്ന ദേവാലയത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇടവക വികാരി മോണ്‍. അല്‍ഫോണ്‍സ് ലിഗോരിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്.

ദേവാലയത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനം 2 വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുന്ന രീതിയിലാണ് ക്രമീകരിക്കുന്നതെന്ന് പുതിയ പളളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കണ്‍വീനര്‍ ജസ്റ്റിന്‍ ക്ലീറ്റസ് അറിയിച്ചു.

vox_editor

Recent Posts

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

20 hours ago

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

3 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

3 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

4 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

5 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

6 days ago