Categories: Kerala

ബിഷപ്പ് ഡോ.അലക്സ് വടക്കുംതല കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ

രൂപതയുടെ ആത്മീയ- ഭൗതീക വളർച്ചക്ക് ശക്തമായ നേതൃത്വമാണ് ജോസഫ് കാരിക്കശേരി പിതാവ് നൽകിയത്...

ജോസ് മാർട്ടിൻ

കോട്ടപ്പുറം: കണ്ണൂർ രൂപതാ മെത്രാൻ ഡോ.അലക്സ് വടക്കുംതലയെ കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. കോട്ടപ്പുറം രൂപതയുടെ ദ്വിതീയ ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരിയുടെ രാജി ഫ്രാൻസിസ് പാപ്പ സ്വീകരിച്ചതിനെ തുടർന്നാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച പ്രഖ്യാപനം വത്തിക്കാനിലും കോട്ടപ്പുറം ബിഷപ്സ് ഹൗസിലും നടന്നു.

കോട്ടപ്പുറം ബിഷപ്പ്സ് ഹൗസിൽ നടന്ന സമ്മേളനത്തിൽ വത്തിക്കാനിൽ നിന്നുള്ള ഡിക്രി ചാൻസിലർ റവ.ഡോ.ബെന്നി വാഴക്കൂട്ടത്തിൽ വായിച്ചു. വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തി പറമ്പിൽ, ആർച്ച്ബിഷപ്പ് എമിരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ, കോഴിക്കോട് ബിഷപ്പും കെആർഎൽസി ബിസി പ്രസിഡന്റുമായ ഡോ. വർഗ്ഗീസ് ചക്കാലക്കൽ, നിയുക്ത കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ഡോ.അലക്സ് വടക്കുംതല, സ്ഥാനമൊഴിയുന്ന ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരി, കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ.ആന്റണി കുരിശിങ്കൽ, ഫെറോന വികാരി ഫാ.ജോഷി കല്ലറക്കൽ, അസിസ്റ്റന്റ് പ്രൊക്കുറേറ്റർ ഫാ.ജോസ് ഒള്ളാട്ടുപുറം എന്നിവർ പ്രസംഗിച്ചു. കോട്ടപ്പുറം രൂപതക്ക് പുതിയ ബിഷപ്പ് നിയമിതനാകുന്നതുവരെ കണ്ണൂർ രൂപതയുടെ ചുമതലയോടൊപ്പം കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്ററായും ബിഷപ്പ് ഡോ. അലക്സ് പ്രവർത്തിക്കും.

ബിഷപ്പ് അലക്സ് വടക്കുംതല:
വരാപ്പുഴ അതിരൂപത വികാര്‍ ജനറൽ, ന്യൂഡൽഹിയിൽ സിബിസിഐ ഹെൽത്ത് കമ്മീഷൻ സെക്രട്ടറി, ജാർഖണ്ഡിലെ റാഞ്ചിയിൽ സിബിസിഐ യുടെ കോൺസ്റ്റന്റ് ലിവെൻസ് മെഡിക്കൽ കോളജിന്റെ സ്ഥാപക പ്രോജക്ട് ഡയറക്ടർ,ഭാരതത്തിലെ കാനൻ ലോ സൊസൈറ്റിയുടെ പ്രസിഡന്റ്, വരാപ്പുഴ അതിരൂപത വൈസ് ചാൻസലർ, കൊച്ചിൻ ആർട്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് (സിഎസി) ഡയറക്ടർ, ആലുവ കാർമൽഗിരി സെമിനാരി പ്രൊഫസർ, ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ, കേരള ലാറ്റിൽ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമിതി ഉപദേഷ്ടാവ് എന്നീ നിലകളിൽ ബിഷപ്പ് ഡോ. അലക്സ് പ്രവർത്തിച്ചിട്ടുണ്ട്. വത്തിക്കാനിൽ പൊന്തിഫിക്കൽ കൗൺസിൽ ഫോർ പാസ്റ്ററൽ ഹെൽത്തിലും സേവനം ചെയ്തിട്ടുണ്ട്.

കണ്ണൂർ രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി 2014 ഫെബ്രുവരി ഒന്നിനാണ് ഫ്രാൻസിസ് പാപ്പ അദ്ദേഹത്തെ നിയമിച്ചത്. മെത്രാനായി 2014 മാർച്ച് 23 ന് അഭിഷിക്തനായി. ഇപ്പോൾ സിബിസിഐ ലേബർ കമ്മീഷൻ ചെയർമാനും കെആർഎൽസിബിസി യുടെ ഹെറിറ്റേജ് കമ്മീഷൻ ചെയർമാനുമാണ്.

എറണാകുളം ജില്ലയിൽ പനങ്ങാട് 1959 ജൂൺ 14 നായിരുന്നു ബിഷപ്പ് ഡോ.അലക്സിന്റെ ജനനം. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കേളന്തറയിൽ നിന്ന് 1984 ഡിസംബർ 19 ന് പൗരോഹിത്യം സ്വീകരിച്ചു. കാനോൻ നിയമത്തിൽ റോമിലെ ഉർബാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും ഇംഗ്ലീഷ് സാഹിത്യത്തിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

കോട്ടപ്പുറം രൂപത 1987 ൽ സ്ഥാപിതമായശേഷം രണ്ടാമത്തെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററാണ് ബിഷപ്പ് ഡോ. അലക്സ് വടക്കുംതല. പ്രഥമ ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ വരാപ്പുഴ ആർച്ച്ബിഷപ്പായി സ്ഥാനമേറ്റെടുത്തപ്പോൾ അദ്ദേഹത്തെ തന്നെ കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി വത്തിക്കാൻ നിയമിച്ചിരുന്നു.

ബിഷപ്പ് ജോസഫ് കാരിക്കശ്ശേരി:
പന്ത്രണ്ട് വർഷത്തെ കോട്ടപ്പുറം രൂപതയിലെ ശ്രേഷ്ഠ ഇടയശുശൂഷക്ക് ശേഷം വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരി വരാപ്പുഴ അതിരൂപത വികാരി ജനറലായി സേവനം ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് 2006 നവംബർ 25 ന് ബുക്സെന്റുമിന്റെ സ്ഥാനികമെത്രാനും വരാപ്പുഴ അതിരൂപത സഹായ മെത്രാനുമായി നിയമിതനായത്. വല്ലാർപാടം ബസിലിക്കയിൽ നടന്ന ചടങ്ങിൽ 2006 ഡിസംബർ 28 ന് ആർച്ച്ബിഷപ്പ് ഡോ. ഡാനിയൽ അച്ചാരുപറമ്പിൽ മോൺ. ജോസഫ് കാരിക്കശേരിയെ മെത്രാനായി വാഴിച്ചു. ആർച്ച്ബിഷപ്പ് ഡോ. ഡാനിയലിന്റെ ദേഹവിയോഗത്തെ തുടർന്ന് 2009 ഒക്ടോബർ 26 ന് ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരി വരാപ്പുഴ അതിരൂപതയുടെ അഡ്മിനിസ്ട്രേറ്ററായി.

കോട്ടപ്പുറം രൂപതയുടെ ദ്വിതീയമെത്രാനായി 2010 ഡിസംബർ 18 ന് നിയമിതനായി. 2011 ഫെബ്രുവരി 13 ന് കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ നടന്ന തിരുകർമ്മ മദ്ധ്യേ കോട്ടപ്പുറം മെത്രാനായി ബിഷപ്പ് ഡോ.ജോസഫ് കാരിക്കശേരി സ്ഥാനാരോഹണം ചെയ്തു.

വരാപ്പുഴ അതിരൂപതയിലെ സന്യസ്തർക്കുള്ള എപ്പിസ്കോപ്പൽ വികാരി, കളമശേരി ഹോളി ഏയ്ഞ്ചൽസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, കളമശേരി സെന്റ് ജോസഫ് മൈനർ സെമിനാരി റെക്ടർ, ആന്മീയ പിതാവ്, അതിരൂപത ഉപദേശക സമിതി അംഗം, വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ ആത്മീയോപദേഷ്ടാവ് എന്നീ നിലകളിലും എളംകുളം ഫാത്തിമ നാഥ, പെരുമാനൂർ സെന്റ് ജോർജ് , പാലാരിവട്ടം ജോൺ ദ ബാപ്റ്റിസ്റ്റ്, ചാത്യാത്ത് മൗണ്ട് കാർമൽ, ചേരാനെല്ലൂർ നിത്യസഹായ മാതാ, കുറ്റിക്കാട്ടുകര സെന്റ് തോമസ് പള്ളികളിൽ വികാരിയായും പള്ളിപ്പുറം മഞ്ഞു മാത, കോട്ടപ്പുറം സെന്റ് മൈക്കിൾസ് പള്ളികളിൽ സഹവികാരിയായും സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ശേഷമാണ് ബിഷപ്പ് ഡോ. കാരിക്കശ്ശേരി ബിഷപ്പായി നിയമിതനായത്.

പന്ത്രണ്ട് വർഷത്തോളം നീണ്ട കോട്ടപ്പുറം രൂപതയിലെ വലിയ ഇടയനെന്ന ദൗത്യത്തിനിടയിൽ രൂപതയുടെ ആത്മീയ- ഭൗതീക വളർച്ചക്ക് ശക്തമായ നേതൃത്വമാണ് ജോസഫ് കാരിക്കശേരി പിതാവ് നൽകിയത്.

vox_editor

Recent Posts

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

2 days ago

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

4 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

4 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

5 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

5 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

7 days ago