Categories: Kerala

പിന്നോക്ക സമൂഹങ്ങളുടെ വിമോചനത്തിന് സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ശക്തീകരണം അനിവാര്യം; ബിഷപ്പ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍

KRLCC സ്ഥാപനദിനാഘോഷങ്ങള്‍ എറണാകുളം ആശീര്‍ ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്...

ജോസ് മാർട്ടിൻ

കൊച്ചി: കേരളത്തിലെ പിന്നോക്ക സമൂഹങ്ങളുടെ വിമോചനത്തിന് സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ശക്തീകരണം അനിവാര്യമെന്ന് കെ.ആര്‍.എല്‍.സി.സി. അദ്ധ്യക്ഷന്‍ ബിഷപ്പ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍. കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപനസമിതിയായ കേരള റീജ്യയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (KRLCC) സ്ഥാപനദിനാഘോഷങ്ങള്‍ എറണാകുളം ആശീര്‍ ഭവനില്‍ വെച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തിൽ രാഷ്ട്രീയ പ്രവർത്തനം പ്രധാനപ്പെട്ടതാണെന്നും മൂല്യബോധമുള്ള യുവജനങ്ങൾ രാഷ്ട്രീയത്തിലെ സംശുദ്ധീകരണത്തിന് തയ്യാറാകണമെന്നും ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ ആവശ്യപ്പെട്ടു. ചടങ്ങിൽ കെ.ആര്‍.എല്‍.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അദ്ധ്യക്ഷത വഹിച്ചു. കെ.ആര്‍.എല്‍.സി.സി. ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍ ആമുഖപ്രസംഗം നടത്തി.

‘ഇന്ത്യയിലെ ജനാധിപത്യവും പിന്നാക്ക സമൂഹങ്ങളുടെ പങ്കാളിത്തവും പ്രാതിനിധ്യവും’ എന്ന വിഷയത്തില്‍ നടന്ന കൊളോക്കിയത്തില്‍ നാഷണല്‍ ബാക്ക്വേര്‍ഡ് ക്ലാസസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.ആര്‍. ജോഷി, കെ.ആര്‍.എല്‍.സി.സി. മുന്‍ വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്, കെ.എല്‍.സി.എ. പ്രസിഡന്റ് അഡ്വ. ഷെറി ജെ.തോമസ് എന്നിവര്‍ വിഷയാവതരണം നടത്തി. കെ.സി.ബി.സി. വനിതാ കമ്മീഷന്‍ സെക്രട്ടറി ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ് മോഡറേറ്ററായിരുന്നു.

അസോസിയേറ്റ് ജനറല്‍ സെക്രട്ടറി റവ.ഡോ. ജിജു അറക്കത്തറ, സെക്രട്ടറിമാരായ പി.ജെ.തോമസ്, പുഷ്പ ക്രിസ്റ്റി എന്നിവര്‍ പ്രസംഗിച്ചു.

vox_editor

Recent Posts

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

2 days ago

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

3 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

4 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

5 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

5 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

7 days ago