Categories: Diocese

ഓഖി ദുരന്തവും ബോണക്കാട്ടെ കുരിശ്‌ തകര്‍ത്തതും ഈ ക്രിസ്‌മസ്‌ നാളുകളില്‍ വലിയ വേദന ; ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍

ഓഖി ദുരന്തവും ബോണക്കാട്ടെ കുരിശ്‌ തകര്‍ത്തതും ഈ ക്രിസ്‌മസ്‌ നാളുകളില്‍ വലിയ വേദന ; ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍

നെയ്യാറ്റിന്‍കര: ഓഖി ചുഴലികാറ്റിലൂടെ തീരദേശത്തിനുണ്ടായ വലിയ നഷ്‌ടവും സങ്കടങ്ങളും ബോണക്കാട്‌ കുരിശുമലയിലെ മരക്കുരിശ്‌ തകര്‍ത്ത സംഭവവും ക്രിസ്‌മസ്‌ നാളുകളില്‍ വലിയ വേദനയുണ്ടാക്കുന്നെന്ന്‌ നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍ തന്റെ ക്രിസ്‌മസ്‌ സന്ദേശത്തില്‍ പറഞ്ഞു. ഓഖീ ദുരന്തത്തില്‍ ജീവന്‍ നഷ്‌ടപെട്ടവരെയും വേദന അനുഭവിക്കുന്നവരെയും നാം പ്രത്യേകം ഓര്‍മ്മിക്കണം.

ബോണക്കാട്‌ കുരിശുമലയിലെ കുരിശ്‌ തകര്‍ക്കപ്പെട്ടതും അതിനെ തുടര്‍ന്ന്‌ സമരങ്ങള്‍ നടത്തിയതും ഇവിടെ ഓര്‍മ്മിക്കുന്നതായി ബിഷപ്‌ സന്ദേശത്തില്‍ പറഞ്ഞു. കുരിശ്‌ തകര്‍ക്കപ്പെട്ടശേഷം കുരിശുമലയില്‍ സന്ദര്‍ശനം നടത്തിയ വൈദികര്‍ക്കെതിരെയും വിശ്വാസികള്‍ക്കെതിരെയും കേസ്‌ രജിസ്റ്റര്‍ ചെയ്തത്‌ ദു:ഖകരമായ കാര്യമാണ്‌. ഈ ക്രിസ്‌മസ്‌ നാളുകളില്‍ കുരിശ്‌ തകര്‍ക്കപ്പെട്ടത്‌ വലിയ ദു:ഖത്തിന്‌ കാരണവുമാണ്‌.

എല്ലാ മനുഷ്യര്‍ക്കും വലിയ സന്തോഷം നല്‍കുന്ന സദ്വാര്‍ത്തയാണ്‌ ക്രിസ്‌മസില്‍ അനുസ്‌രിക്കുന്നതും ആഘോഷിക്കുന്നതും ക്രൈസ്‌തവരെല്ലാം ഇതില്‍ കൂടുതല്‍ സന്തോഷിക്കുകയും വലിയ ആഘോഷങ്ങള്‍ നടത്തുകയും ചെയ്യുന്നു. മനുഷ്യര്‍ക്ക്‌ ശാശ്വതമായ ശാന്തിയാണ്‌ ക്രിസ്‌മസ്‌ നൽകുന്നത്‌.ഭൂമിയില്‍ സന്‍മനസുളളവര്‍ക്ക്‌ സമാധാനം എന്ന മാലാഖയുടെ സന്ദേശം കേട്ടവര്‍ക്ക്‌ നന്‍മയില്‍ ജീവിക്കുവാന്‍ എല്ലാവര്‍ക്കും നന്‍മ ചെയ്യുവാന്‍ എല്ലാവരോടും സ്‌നേഹവും കാരുണ്യവും കാണിക്കുവാന്‍ പ്രചോദനം ലഭിക്കുന്നു. ക്രിസ്‌മസ്‌ ആഘോഷിക്കുവാന്‍ സാധിക്കാത്തവരോട്‌ നാം കാരുണ്യവും അനുകമ്പയും കാണിക്കണമെന്നും അഭിവന്ദ്യ പിതാവ്‌ വോക്സ്‌ ഓണ്‍ലൈൻ വായനക്കാരോട് നല്‍കിയ ക്രിസ്‌മസ്‌ സന്ദേശത്തില്‍ പറഞ്ഞു.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

2 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

2 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

3 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

4 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

5 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

6 days ago