Categories: Kerala

വിതുര വിസിറ്റേഷന്‍ കോണ്‍വെന്റിന്‌ നേരെ ഹിന്ദു ഐക്യവേദിയുടെ ആക്രമണ ശ്രമം

വിതുര വിസിറ്റേഷന്‍ കോണ്‍വെന്റിന്‌ നേരെ ഹിന്ദു ഐക്യവേദിയുടെ ആക്രമണ ശ്രമം

തിരുവനന്തപുരം ; വിതുര വിസിറ്റേഷന്‍ കോണ്‍വെന്റിനുളളില്‍ കയറി കന്യാസ്‌ത്രീകളെ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ഇന്നലെ വൈകിട്ട്‌ 8 മണിയോടെ തേവിയോട്‌ ദൈവപരിപാലന ദേവാലയത്തിലെ ബിസിസി വാര്‍ഷികം കഴിഞ്ഞ്‌ കോണ്‍വെന്റിലെത്തിയ മദര്‍ സൂപ്പീരിയര്‍ സിസ്റ്റര്‍ എലിസബത്തും സിസ്റ്റര്‍ മേബളിനു നേരെയുമാണ്‌ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ അശ്ലീലം പറഞ്ഞ്‌ ആക്രമണത്തിന്‌ ശ്രമിച്ചത്‌.

ബോണക്കാട്‌ കുരിശുമല വിഷയത്തില്‍ സമരങ്ങള്‍ക്ക്‌ മുന്‍ നിരയിലുണ്ടായിരുന്നവരാണ്‌ വിസിറ്റേഷന്‍ സഭയിലെ സന്യാസിനിമാര്‍ . കോണ്‍വെന്റിനുളളില്‍ വര്‍ഗ്ഗിയവാദികള്‍ കടന്ന്‌ സന്യാസിനിമാരക്ക്‌ നേരെ ആക്രമണത്തിന്‌ ശ്രമിച്ചത്‌ കേരളത്തെയും ഉത്തരേന്ത്യ മാതൃകയിൽ ആക്കാനുളള ശ്രമത്തിന്റെ ഭാഗമാണെന്ന്‌ നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്‌തുദാസ്‌ പറഞ്ഞു.

പരാതി നല്‍കിയതിനെ തുടര്‍ന്ന്‌ വിതുര സബ്‌ ഇന്‍സ്‌പെക്‌ടറും സംഘവും കോണ്‍വെന്റിലെത്തി സന്യാസിനിമാരുടെ മൊഴി രേഖപ്പെടുത്തി. ആക്രമണത്തിനെത്തിയവരെ കണ്ടാല്‍ തിരിച്ചറിയാമെന്ന്‌ സന്യാസിനിമാര്‍ പോലീസിനിനോട്‌ പറഞ്ഞു.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

2 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

2 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

3 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

4 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

5 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

6 days ago