Categories: Diocese

ബാലരാമപുരം സെബസ്‌ത്യാനോസ്‌ ദേവാലയത്തില്‍ മധ്യസ്‌ഥ തിരുനാള്‍ ആഘോഷിച്ചു

ബാലരാമപുരം സെബസ്‌ത്യാനോസ്‌ ദേവാലയത്തില്‍ മധ്യസ്‌ഥ തിരുനാള്‍ ആഘോഷിച്ചു

ബാലരാമപുരം: വിശുദ്ധ സെബസ്‌ത്യാനോസ്‌ ദേവാലയത്തിൽ തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി വിശുദ്ധ സെബസ്‌ത്യാനോസിന്റെ മധ്യസ്‌ഥ തുരുനാൾ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക്‌ നെയ്യാറ്റിൻകര രൂപതാ ബിഷപ്‌ ഡോ. വിൻസെന്റ്‌ സാമുവൽ മുഖ്യ കാർമ്മികത്വം വഹിച്ചു.

കൊല്ലോട്‌ സെന്റ്‌ ജോസഫ്‌ ഇടവക വികാരി ഫാ. അജി അലോഷ്യസ്‌, ക്‌ടാരക്കുഴി സെന്റ്‌ ജോസഫ്‌ വികാരി ഫാ. ജോജി ജോർജ്ജ്‌, ഈഴക്കോട്‌ വികാരി ഫാ. എ.എസ്‌. പോൾ, നെയ്യാറ്റിൻകര കത്തീഡ്രൽ സഹവികാരി ഫാ. അനീഷ്‌, ബിഷപ്‌സ്‌ സെക്രട്ടറി ഫാ. ഷൈജു തുടങ്ങിയവർ സഹകാർമ്മികരായി.

ദിവ്യബലിക്ക്‌ ശേഷം വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ച്‌ കൊണ്ട്‌ ദേവാലയത്തിന്‌ ചുറ്റും പ്രദക്ഷിണവും അമ്പു നേർച്ചയും നടന്നു. വിദ്യാഭ്യസ ദിനമായ ഇന്ന്‌ രാവിലെ 6-ന്‌ അത്താഴമംഗലം സെന്റ്‌ പീറ്റർ ഇടവക വികാരി ഫാ. വി.എൽ. പോളിന്റെ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിച്ചു.

വൈകിട്ട്‌ 6-ന്‌ നടക്കുന്ന സമൂഹ ദിവ്യബലിക്ക്‌ നിഡ്‌സ്‌ ഡയറക്‌ടർ ഫാ. എസ്‌.എം അനിൽകുമാർ നേതൃത്വം നൽകും. ഡോ. ക്രിസ്‌തുദാസ്‌ തോംസണ്‍ വചന പ്രഘോഷണ കർമ്മം നിർവ്വഹിക്കും. നാളെ വൈകിട്ട്‌ 6-ന്‌ ദിവ്യബലി ലാറ്റിൻ ഭാഷയിൽ: മുഖ്യ കാർമ്മികൻ  ഡോ.ഗ്ലാഡിന്‍ അലക്‌സ്‌ ജൂഡിഷ്യൽ വികാർ തിരുവനന്തപുരം അതിരൂപത.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

10 hours ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

14 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

4 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago