Categories: Diocese

കുരിശുമല ബൈബിൾ കൺവെൻഷന് ഇന്ന്‌ തുടക്കമാവും

കുരിശുമല ബൈബിൾ കൺവെൻഷന് ഇന്ന്‌ തുടക്കമാവും

ഉണ്ടന്‍കോട്‌:  8- ാമത്‌ കുരിശുമല ബൈബിൾ കൺവെൻഷന് ഇന്ന്‌ വൈകിട്ട്‌ തുടക്കമാവും. കൺവെൻഷന്റെ ഭാഗമായി നാളെ വൈകിട്ട്‌ നടക്കുന്ന സമൂഹ ദിവ്യബലിക്ക്‌ നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ്‌ മുഖ്യകാർമ്മികത്വം വഹിക്കും.

5 ദിവസങ്ങളിലായി നടക്കുന്ന ബൈബിൾ കൺവെൻഷന്‌ പോട്ട ഡിവൈൻ ധ്യാന കേന്ദ്രത്തിലെ പ്രസിദ്ധനായ ധ്യാന ഗുരു ആന്റണി പയ്യംപളളി നേതൃത്വം നൽകും.
വ്യാഴാഴ്‌ച വൈകിട്ട്‌ മലങ്കര ക്രമത്തിൽ നടക്കുന്ന ദിവ്യബലിക്ക്‌ പനച്ചമൂട്‌ പുത്തൻപളളി ഇടവക വികാരി ഫാ. പോൾ വിളയിൽ പുത്തൻവീട്ടിൽ നേതൃത്വം നൽകും. വെളളിയാഴ്‌ച തമിഴ്‌ ഭാഷയിൽ നടക്കുന്ന ദിവ്യബലിക്ക്‌ പുത്തൻകട ഫൊറോന വികാരി ഫാ. ബെന്നിലൂക്കോസ്‌ മുഖ്യ കാർമികനാവും. ശനിയാഴ്‌ച വൈകിട്ട്‌ സീറോമലബാർ ക്രമത്തിൽ നടക്കുന്ന ദിവ്യബലിക്ക്‌ നെട്ട സെന്റ്‌ തോമസ്‌ ഇടവക വികാരി ഫാ. ഡേവിഡ്‌ മുഖ്യ കാർമ്മികനാവും.

സമാപന ദിവസം കാട്ടാക്കട റീജിയൻ കോ ഓർഡിനേറ്ററും കുരിശുമല ഡയറക്‌റ്ററുമായ മോൺ. വിൻസെന്റ്‌ കെ. പീറ്ററിന്റെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലി നടക്കും. എല്ലാ ദിവസവും ദിവ്യബലിയെ തുടർന്നാണ് ജീവിത നവികരണ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

vox_editor

Recent Posts

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

6 mins ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

21 mins ago

വെനീസ് സന്ദര്‍ശനം പൂര്‍ത്തീകരിച്ച് ഫ്രാന്‍സിസ് പാപ്പ മടങ്ങി

  അനില്‍ ജോസഫ് വെനീസ്: വെനീസിലെ ഗുഡേക്കയിലെ സ്ത്രീകളുടെ ജയിലില്‍ പാപ്പയെകാത്തിരുന്നത് അല്‍പ്പം കൗതുകം നിറഞ്ഞ കാഴ്ചകള്‍, ജയിലന്തേവാസികള്‍ പലതരത്തിലുളള…

29 mins ago

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago