Categories: Kerala

തിരുവനന്തപുരത്തു നിന്ന്‌ വേളാങ്കണ്ണിയിലേക്ക്‌ അവധിക്കാല സ്‌പെഷ്യൽ ട്രെയിൻ

തിരുവനന്തപുരത്തു നിന്ന്‌ വേളാങ്കണ്ണിയിലേക്ക്‌ അവധിക്കാല സ്‌പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന്‌ വേളാങ്കണ്ണിയിലേക്ക്‌ പോകുന്ന തീർത്ഥാടകർക്ക്‌ സന്തോഷ വാർത്ത റെയിൽവെ വേളാങ്കണ്ണിയിലേക്കുളള സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. 2018 ഏപ്രിൽ  4 മുതൽ 2018 ജൂൺ 27 വരെ (മുന്നൂ മാസം) യാകും കാരക്കൽ എക്‌സ്‌പ്രസ്‌ എന്നപേരിൽ സ്‌പെഷ്യൽ ട്രെയിൻ ഉണ്ടാവുക.

തിരുവനന്തപുരം മുതൽ നാഗൂർ വരെ പോകുന്ന സ്‌പെഷ്യൽ ട്രെയിനിൽ വേളാങ്കണ്ണിയിലേക്ക്‌ പോകാൻ തീർത്ഥാടകർ നാഗപട്ടണത്തിലാണ്‌ ഇറങ്ങേണ്ടത്‌. നാഗപട്ടണത്തു നിന്ന്‌ 10 കിലോ മീറ്റർ മാത്രമാണ്‌ വേളാങ്കണ്ണിയിലെത്താൻ വേണ്ടത്. എല്ലാ ബുധനാഴ്‌ചകളിലും വൈകിട്ട്‌ 3.20-ന്‌ തിരുവനന്തപുരം സെൻട്രലിൽ നിന്ന്‌ യാത്ര ആരംഭിക്കുന്ന ട്രെയിൻ വ്യാഴാഴ്‌ച പുലർച്ചെ 3 മണിക്ക്‌ നാഗപട്ടണത്തിലെത്തും. വ്യാഴാഴ്‌ച രാത്രി 11-ന്‌ നാഗപട്ടണത്തിൽ നിന്ന്‌ തിരിക്കുന്ന ട്രെയിൻ വെളളിയാഴ്‌ച ഉച്ചക്ക്‌ 12.15-ന് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ എത്തിച്ചേരുന്നു.

ട്രെയിൻ നമ്പർ 06046 തിരുവനന്തപുരം കാരക്കൽ സ്‌പെഷ്യൽ
ട്രെയിൻ നമ്പർ 06045കാരക്കൽ തിരുവനന്തപുരം സെപെഷ്യൽ

 സ്റ്റോപ്പുകൾ: തിരുവനന്തപുരം, നാഗർകോവിൽ ടൗൺ, വളളിയൂർ, തിരുനെൽവേലി, കോവില്‍പെട്ടി, സാത്തൂര്, വിരിതുനഗർ, മധുര, ഡിണ്ടിഗൽ, തിരിച്ചിറപ്പളളി, തഞ്ചാവൂർ, തിരുവരൂർ, നാഗപട്ടണം, നാഗൂർ.

നന്ദി; ബിനോജ്‌ അലോഷ്യസ്‌

vox_editor

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

4 weeks ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago